ടെഹ്റാൻ : അമേരിക്കയും ഇറാനും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ ധാരണകൾ അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ മേഖലയിൽ വലിയ യുദ്ധസാഹചര്യമാണ് നിലനിൽക്കുന്നത്. അന്താരാഷ്ട്ര കപ്പൽ ചാലായ ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ തുടർച്ചയായ ആക്രമണങ്ങൾ നടത്തിയതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ഇതിന് പ്രതികാരമായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ഇറാന്റെ തന്ത്രപ്രധാനമായ സൈനിക-തുറമുഖ കേന്ദ്രങ്ങളിലെ 90-ഓളം ലക്ഷ്യങ്ങളിലേക്ക് അതിശക്തമായ മിസൈൽ-വ്യോമാക്രമണങ്ങൾ നടത്തി.
ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’; മാതൃഭൂമിക്കായി ജീവൻ വെടിഞ്ഞ 6 ധീരജവാന്മാരുടെ പേരുകൾ ആദ്യമായി പുറത്ത്
ഇറാൻ തീരത്തിന്റെ കിഴക്കേ അറ്റത്തുള്ളതും ഇന്ത്യയ്ക്ക് അതീവ താല്പര്യമുള്ളതുമായ ചബഹാർ തുറമുഖ നഗരത്തെ ലക്ഷ്യമിട്ടാണ് പ്രധാന ആക്രമണം നടന്നത്ന. നഗരത്തിൽ ഒന്നിനുപുറകെ ഒന്നായി പത്തോളം ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായതായാണ് റിപോർട്ടുകൾ. ആക്രമണത്തിൽ ചബഹാറിലെ മാരിടൈം ട്രാഫിക് കൺട്രോൾ ടവർ, രണ്ട് പ്രധാന കടൽത്തുറകൾ എന്നിവയ്ക്ക് വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്. സ്ഫോടനങ്ങളെ തുടർന്ന് നഗരത്തിന്റെ വലിയൊരു ഭാഗത്തും വൈദ്യുതി വിതരണം പൂർണ്ണമായി തടസ്സപ്പെട്ടു അതേസമയം, ബഹ്‌റൈൻ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് തിരിച്ചടിച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് (IRGC) വ്യക്തമാക്കിയിട്ടുണ്ട്.
പാകിസ്താനെ ഒഴിവാക്കിക്കൊണ്ട് അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യൻ രാജ്യങ്ങളിലേക്കും ഇന്ത്യയ്ക്ക് നേരിട്ട് വ്യാപാര പാത തുറക്കുന്നതിനായി ഇന്ത്യ വലിയ തോതിൽ പണം നിക്ഷേപിച്ചു വികസിപ്പിച്ചെടുത്ത തന്ത്രപ്രധാന തുറമുഖമാണ് ചബഹാർ. ഇതിന്റെ ഭാഗമായി ഏകദേശം 120 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക ബാധ്യതകൾ ഇന്ത്യ പൂർത്തിയാക്കിയിരുന്നു. എന്നാൽ മേഖലയിൽ ട്രംപ് ഭരണകൂടം നടത്തിയ പുതിയ സൈനിക നീക്കങ്ങൾ ഇന്ത്യയുടെ ഈ വലിയ തന്ത്രപ്രധാന സ്വപ്നങ്ങൾക്കാണ് ഇപ്പോൾ കനത്ത തിരിച്ചടിയേകിയിരിക്കുന്നത്.
യു.എസ് മുന്നോട്ടുവെക്കുന്ന വെടിനിർത്തൽ വ്യവസ്ഥകൾ അംഗീകരിക്കാൻ ഇറാന് മേൽ സമ്മർദ്ദം ശക്തം; വീണ്ടും വൻ ആക്രമണത്തിനൊരുങ്ങി ട്രംപ്!









