തിരുവനന്തപുരം : വിവാദമായ പിഎസ്‌സി നിയമനത്തട്ടിപ്പ് അന്വേഷണത്തിൽ നിർണായക ഘട്ടം. അന്വേഷണത്തിന് ആവശ്യമായ സുപ്രധാന രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പിഎസ്‌സിക്ക് നൽകിയ കത്ത് തള്ളി. ഉദ്യോഗസ്ഥർ നേരിട്ട് പിഎസ്‌സി ഓഫീസിലെത്തിയായിരുന്നു കത്ത് കൈമാറിയത്. എന്നാൽ, നിഷ്‌കരുണം ഉദ്യോഗാർത്ഥികളുടെ ആവശ്യം തള്ളിയിരിക്കുകയാണ് പി എസ് സി.
ചോദ്യപേപ്പർ, ഉത്തര സൂചിക, ഉദ്യോഗാർഥികളുടെ പട്ടിക, അഭിമുഖത്തിന് വിളിച്ചവരുടെ വിവരങ്ങൾ, ഓൺസ്ക്രീൻ മാർക്കിങ്ങിന്റെ വിശദാംശങ്ങൾ എന്നിവയാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. സുതാര്യത സംബന്ധിച്ച് വാർത്താക്കുറിപ്പുകളിൽ മാത്രം ഒതുങ്ങുകയാണ് പിഎസ്‌സിയുടെ നിലപാടെന്ന് വ്യക്തമായിരിക്കുകയാണ്. ഉദ്യോഗാർഥികൾക്ക് രേഖകൾ നൽകാൻ ആകില്ലെന്നാണ് പിഎസ്‌സിയുടെ ഔദ്യോഗിക നിലപാട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സഹകരിക്കുമെന്ന് നേരത്തേ അറിയിച്ച പിഎസ്‌സി, അതേസമയം സ്വന്തം ഉദ്യോഗാർഥികളോട് സുതാര്യത കാണിക്കാൻ വിസമ്മതിക്കുന്നത് വ്യാപക വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
ആസൂത്രണ ബോർഡിലെ മൂന്ന് നിയമനങ്ങളിലേക്ക് പരീക്ഷ എഴുതിയ നാല് പേരുടെ മൊഴിയും തെളിവുകളും ശേഖരിച്ച ശേഷമാണ് അന്വേഷണ സംഘത്തിന്റെ ഈ നടപടി. ഇതിനിടെ, പത്ത് വകുപ്പുകളിലെ കൂടി നിയമനത്തട്ടിപ്പ് ആരോപിച്ച് ക്രൈംബ്രാഞ്ചിന് പുതിയ പരാതികൾ ലഭിച്ചു.
രഹസ്യസ്വഭാവമുള്ള രേഖകൾ സ്ഥാപനത്തിന്റെ പരിരക്ഷ ചൂണ്ടിക്കാട്ടി പിഎസ്‌സി പുറത്തുനിന്നുള്ള ഏജൻസികൾക്ക് നൽകാറില്ല. ഈ സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടാലും പിഎസ്‌സി എല്ലാ രേഖകളും കൈമാറുമോ എന്ന ചോദ്യം നേരത്തെതന്നെ ഉയർന്നിരുന്നു. ഇതിനിടെയാണ് ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗം, പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവുമായി ഒരു മണിക്കൂർ കൂടിക്കാഴ്ച നടത്തിയത്. അന്വേഷണം സംബന്ധിച്ച സാങ്കേതിക നിയമപ്രശ്നങ്ങളായിരുന്നു പ്രധാന ചർച്ചാവിഷയം. ഇതിന് പിന്നാലെയാണ് രേഖകൾ ആവശ്യപ്പെട്ട് ഔദ്യോഗിക കത്ത് നൽകാനുള്ള തീരുമാനം.
ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ പേരിൽ പിഎസ്‌സി സെക്രട്ടറിക്കാണ് കത്ത് നൽകിയത്. ചോദ്യകർത്താക്കളുടെ വിവരങ്ങൾ ആവശ്യപ്പെടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്ലാനിങ് ബോർഡ് പരീക്ഷ എഴുതിയ നാലുപേരുടെ മൊഴി ക്രൈംബ്രാഞ്ച് ഇതിനകം രേഖപ്പെടുത്തിക്കഴിഞ്ഞു. ആർടിഐ പ്രകാരം പിഎസ്‌സിയിൽ നിന്ന് ലഭിച്ച മാർക്ക് ലിസ്റ്റ് ഉൾപ്പെടെയുള്ള രേഖകളും ഉദ്യോഗാർഥികൾ തെളിവായി കൈമാറിയിട്ടുണ്ട്. ആസൂത്രണ ബോർഡിന് പുറമേ മറ്റ് 10 വകുപ്പുകളിലെ നിയമനത്തട്ടിപ്പ് ആരോപണങ്ങളിലേക്കും ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിക്കുകയാണ്.
സുതാര്യത സംബന്ധിച്ച് വാർത്താക്കുറിപ്പുകളിൽ മാത്രം ഒതുങ്ങുകയാണ് പിഎസ്‌സിയുടെ നിലപാടെന്ന് വ്യക്തമായിരിക്കുകയാണ്. ഉദ്യോഗാർഥികൾക്ക് രേഖകൾ നൽകാൻ ആകില്ലെന്നാണ് പിഎസ്‌സിയുടെ ഔദ്യോഗിക നിലപാട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സഹകരിക്കുമെന്ന് നേരത്തേ അറിയിച്ച പിഎസ്‌സി, അതേസമയം സ്വന്തം ഉദ്യോഗാർഥികളോട് സുതാര്യത കാണിക്കാൻ വിസമ്മതിക്കുന്നത് വ്യാപക വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


ഒരുവശത്ത് മണ്ണ് വാരിതിന്ന് പൊട്ടിക്കരയുന്ന ഉദ്യോഗാര്‍ഥികള്‍ മറുവശത്ത് പെണ്മക്കളെ പിഎസ്സിയില് അനധികൃതമായി തിരുകികയറ്റിയ ചെയര്മാന്, ഇത് പഴ്സണല്‍ സര്‍വീസ് കമ്മിഷനോ?!







