സൂര്യ രാഷ്ട്രീയത്തിലേക്കില്ല; പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളി ഫാൻസ് അസോസിയേഷൻ.

നടൻ സൂര്യ രാഷ്ട്രീയത്തിലേക്കെന്ന അഭ്യൂഹങ്ങൾ തള്ളി താരത്തിന്റെ ഫാൻസ് അസോസിയേഷൻ. നടന് രാഷ്ട്രീയത്തിലിറങ്ങാൻ യാതൊരു പദ്ധതിയുമില്ലെന്ന് സൂര്യ നൽപണി ഇയക്കം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. അഭ്യൂഹങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും കാരണമായ പ്രസംഗം നടത്തിയ ഇ. വീരമണി കഴിഞ്ഞ മൂന്നു വർഷമായി ഭാരവാഹിത്വത്തിൽ ഇല്ലാത്ത വ്യക്തിയാണെന്നും സംഘടന പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി.

ഞായറാഴ്ച നടന്ന സംസ്ഥാന- ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ സംസാരിച്ച വീരമണി, തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് വ്യക്തമാക്കിയ ശേഷമാണ് പ്രസംഗം നടത്തിയതെന്ന് പ്രസ്താവനയിൽ പറയുന്നു. ‘അദ്ദേഹത്തിന്റെ പ്രസംഗം തെറ്റായ വ്യാഖ്യാനത്തോടെ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് സംഘടനയുടെ ഔദ്യോഗിക നിലപാടാണെന്ന രീതിയിൽ ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുണ്ട്. അത് ആരും വിശ്വസിക്കുകയോ കാര്യമാക്കുകയോ ചെയ്യരുതെന്ന് അഭ്യർഥിക്കുന്നു’, പ്രസ്താവനയിൽ പറയുന്നു.

‘കഴിഞ്ഞ മൂന്ന് വർഷമായി ഇ. വീരമണി സംഘടനയുടെ ഭാരവാഹിത്വത്തിൽ ഇല്ല എന്ന കാര്യവും അറിയിക്കുന്നു. അതുപോലെ സൂര്യയ്ക്ക് രാഷ്ട്രീയത്തിലേക്ക് വരാൻ യാതൊരു മോഹവും ഇല്ലെന്നും അഗരം ഫൗണ്ടേഷനിലൂടെയും നൽപണി ഇയക്കത്തിലൂടെയും ജനങ്ങൾക്ക് സാമൂഹിക സേവനം തുടരുന്നതിലാണ് അദ്ദേഹം സന്തോഷവും സംതൃപ്തിയും കണ്ടെത്തുന്നത്.

സാമൂഹികമാധ്യമങ്ങളിലെ കിംവദന്തികൾ വിശ്വസിക്കാതെ ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണം’, സംഘടന അഭ്യർഥിച്ചു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.