കൊച്ചി: നടി അൻസിബ ഹസൻ നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ ഇടപെടൽ. നടി ലക്ഷ്മിപ്രിയയ്ക്കും, ശ്വേതാ മേനോനുമെതിരായ പരാതിയിൽ കേസെടുക്കാനാവില്ലെന്ന എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് അൻസിബ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി, കേസിൽ എതിർകക്ഷികളായ പാലാരിവട്ടം എസ്.എച്ച്.ഒ, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ, സംസ്ഥാന സർക്കാർ എന്നിവർക്ക് നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടു. കേസ് ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. യൂട്യൂബ് ചാനലിലൂടെ തന്റെ വ്യക്തിഹത്യ ലക്ഷ്യമിട്ട് അപകീർത്തികരവും

