രാജീവ് ഗാന്ധി സർക്കാരിനെ പിടിച്ചുകുലുക്കിയ ബോഫോഴ്‌സ് വിവാദത്തിന് തിരശ്ശീല; 64 കോടി രൂപയുടെ കോഴ ആരോപണത്തിൽ തുടങ്ങിയ രാഷ്ട്രീയ കൊടുങ്കാറ്റ് ; 40 വർഷത്തിന് ശേഷം അവസാന ഹർജിയും സുപ്രീം കോടതി തള്ളി!

ബോഫോഴ്‌സ് തോക്ക് ഇടപാടുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി നാല് പതിറ്റാണ്ടോളം നീണ്ടുനിന്ന ബോഫോഴ്‌സ് അഴിമതിക്കേസിലെ നിയമനടപടികൾ പൂർണ്ണമായി അവസാനിക്കുകയാണ്. കേസിൽ സുപ്രീംകോടതിയുടെ  അവസാന വിധി വന്നു. ഹിന്ദുജ സഹോദരന്മാരെയും സ്വീഡിഷ് ആയുധ നിർമാണ കമ്പനിയായ ബോഫോഴ്‌സിനെയും കുറ്റവിമുക്തരാക്കിക്കൊണ്ട് 2005-ൽ ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരായ അവസാന അപ്പീലും സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് മാറ്റിവെക്കാനുള്ള ആവശ്യം നിരസിക്കുകയും കൂടുതൽ വാദങ്ങൾ കേൾക്കാൻ തയ്യാറാകാതെ ഡൽഹി

വിദേശ സംഭാവനാ നിയമ ഭേദഗതി വീണ്ടും വിവാദത്തിൽ; അമിത് ഷായുമായി വീണ്ടും ചർച്ച നടത്തിയിട്ടും സഭകൾക്ക് ഉറപ്പില്ല, സ്കൂളുകളും ആശുപത്രികളും അടക്കമുള്ള സ്ഥാപനങ്ങളുടെ ഭാവി ആശങ്കയിൽ; പുതിയ നിയമത്തിൽ എന്തൊക്കെയാണ് വിവാദ വ്യവസ്ഥകൾ?!

എഫ്.സി.ആർ.എ. ഭേദഗതി ബില്ലിനെക്കുറിച്ച് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്ന സഭാ പ്രതിനിധികൾ

ന്യൂഡൽഹി: എഫ്.സി.ആർ.എ. (വിദേശ സംഭാവനാ നിയന്ത്രണ നിയമം) ഭേദഗതി ബില്ലിനെച്ചൊല്ലിയുള്ള ആശങ്കകൾ കേന്ദ്രസർക്കാരിനെ വീണ്ടും അറിയിച്ച് ക്രൈസ്തവ സഭാ പ്രതിനിധികൾ ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ കൂടിക്കാഴ്ചയായിരുന്നുവെങ്കിലും ബിൽ പിൻവലിക്കുകയോ പുനഃപരിശോധിക്കുകയോ ചെയ്യുമെന്ന ഉറപ്പ് ലഭിച്ചില്ല. കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സി.ബി.സി.ഐ.) പ്രതിനിധികളാണ് ആഭ്യന്തരമന്ത്രിയെ കണ്ടത്. ബിൽ പൂർണമായും പിൻവലിക്കുകയോ, അല്ലെങ്കിൽ സംയുക്ത പാർലമെന്ററി സമിതിയുടെ (ജെ.പി.സി.) പരിഗണനയ്ക്ക് വിടുകയോ ചെയ്യണമെന്ന ആവശ്യമാണ് അവർ മുന്നോട്ടുവെച്ചത്. മുൻകാല പ്രാബല്യവുമായി ബന്ധപ്പെട്ട