ഈരാറ്റുപേട്ട: കഴിഞ്ഞ ഒരു ദിവസം കൊണ്ട് കേരളം മഴയിൽ വിറങ്ങലിച്ചു. സംസ്ഥാനത്താകെ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. കോട്ടയം ഈരാറ്റുപേട്ടയിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. വീടുകളിലും റോഡുകളിലും കടകളിലുമെല്ലാം വെള്ളം കയറി. പൂഞ്ഞാറിലും കഴിഞ്ഞ ദിവസം കനത്ത മഴയായിരുന്നു കനത്ത മഴയിൽ ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.സി.ജോർജിന്റെ പൂഞ്ഞാറിലെ വീട്ടിലും വെള്ളം കയറി. വീട്ടിലും ഭാര്യയുടെ കടയിലുമായി ഏതാണ്ട് 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി അദ്ദേഹം പറഞ്ഞു. ‘‘40 കൊല്ലമായി ഞാൻ ഇവിടെ താമസിക്കാൻ തുടങ്ങിയിട്ട്. ഇന്നുവരെ ഇതുപോലൊരു
തിരുവനന്തപുരം : കഴിഞ്ഞ രാത്രി മുതൽ കേരളത്തിൽ ശക്തമായി പെയ്‌ത മഴയിൽ സംസ്ഥാനത്ത് ജീവൻ നഷ്ടമായവരുടെ എണ്ണം 9 ആയി. ഉരുൾപൊട്ടൽ കാരണം അമ്മയും മകനും മരിച്ചു. കടലിൽ വള്ളം മറിഞ്ഞ് തിരുവനന്തപുരം മുതലപ്പൊഴിയിലും വിഴിഞ്ഞത്തും രണ്ടുപേരെ വീതവും കൊല്ലം തങ്കശേരിയിൽ ഒരാളെയും കാണാതായി. കണ്ണൂർ കാഞ്ഞിരപ്പുഴയിലും ഒരാൾ ഒഴുക്കിൽപ്പെട്ടു.നദികൾ കരകവിഞ്ഞ് നാടിനെ വിഴുങ്ങി. കോട്ടയത്തും ഇടുക്കിയിലും കണ്ണൂരും ഉരുൾപൊട്ടി. വെള്ളപ്പൊക്കത്തിൽ പത്തനംതിട്ട റാന്നി ഒറ്റപ്പെട്ടു. പത്തോളം ഡാമുകൾ തുറന്നു. ചുരങ്ങളും മലയോര പാതകളും വഴിയുള്ള ഗതാഗതം


