റാന്നിയിൽ മുന്നറിയിപ്പില്ലാതെ ഡാം തുറന്നോ? ക്യാമ്പുകളിൽ ഭക്ഷണക്കുറവ്, വ്യാപാരികളുടെ പ്രതിഷേധം; ദുരന്തനിവാരണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി പിണറായി വിജയൻ, സർക്കാരിനെതിരെ വിമർശനം ശക്തം!

റാന്നിയിലെ വെള്ളപ്പൊക്ക സാഹചര്യം, ഡാം തുറന്നതിനെതിരായ ആരോപണം, പിണറായി വിജയന്റെ പ്രതികരണം

തിരുവനന്തപുരം: റാന്നിയിൽ കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടതിനെതിരെ പ്രതിപക്ഷനേതാവ് പിണറായി വിജയൻ പ്രതികരിച്ചു. ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വർധിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ പറയുന്നു. പിണറായി വിജയൻ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം,  “കേരളം വീണ്ടും പ്രളയക്കെടുതിയെ നേരിടുകയാണ്. സംസ്ഥാനത്തൊട്ടാകെ 209 ക്യാമ്പുകളിലായി 5792 അന്തേവാസികൾ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. 8 പേർ മരണപ്പെടുകയും 8 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട് എന്നത് വേദനാജനകമാണ്. കാണാതായവരെ കണ്ടെത്തുന്നതിനായി തിരച്ചിൽ

“നശിക്കാത്തതൊന്നുമില്ല…” ; പി.സി. ജോർജിന്റെ വീട്ടിലും വെള്ളം കയറി; 40 ലക്ഷം രൂപയുടെ നഷ്ടം, വിലകൂടിയ സാരികളും പോയി; പൂഞ്ഞാറിൽ പ്രളയസമാന സാഹചര്യം!

കനത്ത മഴയിൽ പൂഞ്ഞാറിലെ പി.സി. ജോർജിന്റെ വീട്ടിൽ വെള്ളം കയറിയ ദൃശ്യം

ഈരാറ്റുപേട്ട: കഴിഞ്ഞ ഒരു ദിവസം കൊണ്ട് കേരളം മഴയിൽ വിറങ്ങലിച്ചു. സംസ്ഥാനത്താകെ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. കോട്ടയം ഈരാറ്റുപേട്ടയിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. വീടുകളിലും റോഡുകളിലും കടകളിലുമെല്ലാം വെള്ളം കയറി. പൂഞ്ഞാറിലും കഴിഞ്ഞ ദിവസം കനത്ത മഴയായിരുന്നു കനത്ത മഴയിൽ ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.സി.ജോർജിന്റെ പൂഞ്ഞാറിലെ വീട്ടിലും വെള്ളം കയറി. വീട്ടിലും ഭാര്യയുടെ കടയിലുമായി ഏതാണ്ട് 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി അദ്ദേഹം പറഞ്ഞു. ‘‘40 കൊല്ലമായി ഞാൻ ഇവിടെ താമസിക്കാൻ തുടങ്ങിയിട്ട്. ഇന്നുവരെ ഇതുപോലൊരു