നടി തൃഷയ്ക്കെതിരായ പരാമർശവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതികരണവുമായി നടൻ വിശാൽ. ഉദയനിധിക്കെതിരായ പൊലീസ് നടപടിയെ പിന്തുണച്ച വിശാൽ, സിനിമാ മേഖലയിലെ സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ സമാനമായ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും സിനിമാ മേഖലയിലെ സ്ത്രീകളെ ലക്ഷ്യമിട്ട് മോശം പരാമർശങ്ങൾ നടത്തുന്ന എല്ലാവർക്കും ഒരേ നിയമനടപടി ബാധകമാകണമെന്നാണ് തന്റെ നിലപാടെന്ന് വിശാൽ പറഞ്ഞു. ഉദയനിധിയുടെ കാര്യത്തിൽ സ്വീകരിച്ച നിയമപരമായ സമീപനം

