കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി സിനിമാ താരങ്ങൾ രംഗത്ത് വന്നിരുന്നു. അതിൽ നടിയും എം.പിയുമായ കങ്കണ റണൗട്ട് ഉൾപ്പെടെ ഉണ്ടായിരുന്നു. കങ്കണയുടെ പരാമർശങ്ങൾ അതിരുവിട്ടതോടെ കടുത്ത വിമർശനമാണ് സാമൂഹികമാധ്യമങ്ങളിൽ ഉയർന്നത്. സെലിബ്രിറ്റികൾ ഉൾപ്പെടെ കങ്കണയ്ക്കെതിരെ രംഗത്തെത്തി. സി.ജെ.പി. വക്താവ് സൗരവ് ദാസിന്റെ മറുപടിയായിരുന്നു ഇതിൽ കൂടുതൽ ശ്രദ്ധ നേടിയത്. ഹൃത്വിക് റോഷനെ പരാമർശിച്ചുള്ള സൗരവ് ദാസിന്റെ മറുപടിയായിരുന്നു അത്. പിന്നാലെ, സാമൂഹികമാധ്യമങ്ങളിൽ “സോറി ഹൃത്വിക്”

