‘സോറി ഹൃത്വിക്’ ട്രെൻഡായി, കങ്കണ വീണ്ടും രംഗത്ത്; ഹൃത്വിക് കൊടുത്ത മറുപടിയ്ക്ക് കങ്കണയുടെ അപേക്ഷ ; പഴയ വിവാദം വീണ്ടും ചൂടുപിടിക്കുന്നു!

‘സോറി ഹൃത്വിക്’ ട്രെൻഡിനെ തുടർന്ന് ഹൃത്വിക് റോഷന്റെയും കങ്കണ റണാവത്തിന്റെയും പ്രതികരണങ്ങൾ

കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി സിനിമാ താരങ്ങൾ രംഗത്ത് വന്നിരുന്നു. അതിൽ നടിയും എം.പിയുമായ കങ്കണ റണൗട്ട് ഉൾപ്പെടെ ഉണ്ടായിരുന്നു. കങ്കണയുടെ പരാമർശങ്ങൾ അതിരുവിട്ടതോടെ കടുത്ത വിമർശനമാണ് സാമൂഹികമാധ്യമങ്ങളിൽ ഉയർന്നത്. സെലിബ്രിറ്റികൾ ഉൾപ്പെടെ കങ്കണയ്‌ക്കെതിരെ രംഗത്തെത്തി. സി.ജെ.പി. വക്താവ് സൗരവ് ദാസിന്റെ മറുപടിയായിരുന്നു ഇതിൽ കൂടുതൽ ശ്രദ്ധ നേടിയത്. ഹൃത്വിക് റോഷനെ പരാമർശിച്ചുള്ള സൗരവ് ദാസിന്റെ മറുപടിയായിരുന്നു അത്. പിന്നാലെ, സാമൂഹികമാധ്യമങ്ങളിൽ “സോറി ഹൃത്വിക്”

അഭിജിത് ദിപ്കെ ഇനി വിയർക്കും; യുഎസ് പഠനത്തിന് പണം എവിടെ നിന്ന്?” അഭിജീത് ദിപ്കെയുടെ കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യം; സിജെപിയുടെ ₹1 കോടി ഫണ്ടും ചോദ്യചിഹ്നത്തിൽ!

അഭിജീത് ദിപ്കെയുടെ സാമ്പത്തിക ഇടപാടുകളും സിജെപിയുടെ നിയമസഹായ ഫണ്ടും സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട സംഭവവികാസം

ന്യൂഡൽഹി : അടുത്തിടെ കത്തിപ്പടർന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയോ കസ്റ്റഡിയിലെടുക്കപ്പെടുകയോ ചെയ്യുന്നവർക്കായി ഒരു കോടി രൂപയുടെ നിയമസഹായ ഫണ്ട് പ്രഖ്യാപിച്ചതിനു പിന്നാലെ സംഘടനയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന ആവശ്യവുമായി വിവരാവകാശ പ്രവർത്തകൻ രംഗത്ത്. സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ പിതാവിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും അന്വേഷണം നടത്തണമെന്ന ആവശ്യം ഉയർന്നു. സൂറത്ത് സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ അമിത് തിവാരിയാണ് ഈ ആവശ്യവുമായി രംഗത്തു വന്നിരിക്കുന്നത്.  വാർത്താ ഏജൻസിയായ പിടിഐ ആണ്  റിപ്പോർട്ട് ചെയ്തത്.

പൊലീസ് യൂണിഫോമിട്ട് ജന്തർ മന്തറിൽ നുഴഞ്ഞുകയറാൻ പദ്ധതി; സുവേന്ദു അധികാരിയെ ലക്ഷ്യമിട്ട ജെയ്ഷ് ബന്ധമുള്ള യുവാവ് പിടിയിൽ, കുടുക്കിയത് ഹണിട്രാപ്പ് അന്വേഷണം

Jaish suspect arrested Bengal Suvendu Adhikari target Jantar Mantar honeytrap ജെയ്ഷ് ബന്ധം അറസ്റ്റ് ചിത്രം

ബംഗാളിലെ പൂർവ ബർധമാൻ ജില്ലയിൽ നിന്ന് അറസ്റ്റിലായ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിനെപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്). പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്ഷ്-ഇ-മുഹമ്മദ് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മുഹമ്മദ് ഹമീം മൊണ്ടലാണ് വെള്ളിയാഴ്ച ബംഗാളിൽ നിന്ന് അറസ്റ്റിലായത്; പിന്നീട് അതേ രാത്രി തന്നെ ചോദ്യം ചെയ്യലിനായി കൊൽക്കത്തയിലേക്ക് കൊണ്ടുവന്നു. ഇരട്ട ലക്ഷ്യം – സുവേന്ദു അധികാരിയും ജന്തർ മന്തറും ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ ലക്ഷ്യമിട്ടെന്നും, ദില്ലിയിലെ ജന്തർ മന്തറിൽ നടന്ന