തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമ്മിഷന്റെ (പിഎസ്‌സി) വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഗുരുതര ക്രമക്കേട് വീണ്ടും കത്തുകയാണ്. സംസ്ഥാന ആസൂത്രണ ബോർഡിൽ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ) എന്ന ഉന്നത തസ്തികയിലേക്ക് നടന്ന പരീക്ഷയുടെ മൂല്യനിർണയത്തിലാണ് അട്ടിമറി നടന്നതെന്ന ഗുരുതര ആരോപണം ഉയരുന്നത്. അഡീഷണൽ സെക്രട്ടറി പദവിക്ക് തുല്യമായ ഈ തസ്തികയ്ക്ക് ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശമ്പളമാണ് ലഭിക്കുന്നത്. പരീക്ഷയെഴുതിയ ഒരു ഉദ്യോഗാർഥിയുടെ ഉത്തരക്കടലാസ് പകർപ്പ് പരിശോധിച്ചപ്പോൾ, 100 മാർക്കിൽ 58 മാർക്കിന്റെ
തിരുവനന്തപുരം : സംസ്ഥാന ആസൂത്രണ ബോർഡിലെ നിയമന ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പിഎസ്‌സി നിലപാട് മാറ്റി. ഉദ്യോഗാർഥിക്ക് പരീക്ഷാ രേഖകൾ കൈമാറണമെന്ന വിവരാവകാശ കമ്മിഷന്റെ നിർദേശം നേരത്തെ തള്ളിയ പിഎസ്‌സി, ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന് മുന്നിൽ വഴങ്ങിയിരിക്കുകയാണ്. പ്ലാനിങ് ബോർഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയുടെ മൂല്യനിർണയവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ചോദിച്ച രേഖകൾ മുഴുവനും കൈമാറി. ചോദ്യപ്പേപ്പർ, ഉത്തരക്കടലാസുകൾ, ഓൺ സ്ക്രീൻ മാർക്കിങ് (ഒഎസ്എം) രേഖകൾ, മൂല്യനിർണയവും അഭിമുഖവും നടത്തിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ എന്നിവയാണ് അന്വേഷണത്തിന്റെ ഭാഗമായി
തിരുവനന്തപുരം : പിഎസ്‌സി ചോദ്യകർത്താക്കളുടെ പേരുകൾ അന്വേഷണ സംഘത്തിന് നൽകില്ല. ഇതാണ് പിഎസ്‌സിയുടെ പുതിയ നിലപാട്. പ്ലാനിങ് ബോർഡ് ചീഫ് പരീക്ഷ ഉൾപ്പെടെയുള്ള പരീക്ഷകളാണ് വിഷയം. ഒരു പരീക്ഷയുടെയും ചോദ്യകർത്താക്കളുടെ പേര് നൽകില്ലെന്നാണ് വ്യക്തമാക്കിയത്. രഹസ്യ പരീക്ഷാ സംവിധാനത്തിന് ഭീഷണിയാകുമെന്നാണ് ന്യായം. പിഎസ്‌സി ചെയർമാൻ നേരിട്ടാണ് ചോദ്യകർത്താക്കളുടെ പാനൽ നിശ്ചയിക്കുന്നത്. ഇടതു സർവീസ് സംഘടനാ നേതാക്കളാണ് ചോദ്യങ്ങൾ തയാറാക്കുന്നതെന്ന് ആരോപണമുണ്ട്. ചില പരീക്ഷകളുടെ ചോദ്യങ്ങൾ നേരത്തേ ചോർന്നിരുന്നു. ഇതുവഴി ഇടതു അനുകൂലികൾ റാങ്ക് പട്ടികയിൽ കയറിയെന്നും ആരോപണമുണ്ട്.
തിരുവനന്തപുരം : വിവാദമായ പിഎസ്‌സി നിയമനത്തട്ടിപ്പ് അന്വേഷണത്തിൽ നിർണായക ഘട്ടം. അന്വേഷണത്തിന് ആവശ്യമായ സുപ്രധാന രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പിഎസ്‌സിക്ക് നൽകിയ കത്ത് തള്ളി. ഉദ്യോഗസ്ഥർ നേരിട്ട് പിഎസ്‌സി ഓഫീസിലെത്തിയായിരുന്നു കത്ത് കൈമാറിയത്. എന്നാൽ, നിഷ്‌കരുണം ഉദ്യോഗാർത്ഥികളുടെ ആവശ്യം തള്ളിയിരിക്കുകയാണ് പി എസ് സി. ചോദ്യപേപ്പർ, ഉത്തര സൂചിക, ഉദ്യോഗാർഥികളുടെ പട്ടിക, അഭിമുഖത്തിന് വിളിച്ചവരുടെ വിവരങ്ങൾ, ഓൺസ്ക്രീൻ മാർക്കിങ്ങിന്റെ വിശദാംശങ്ങൾ എന്നിവയാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. സുതാര്യത സംബന്ധിച്ച് വാർത്താക്കുറിപ്പുകളിൽ മാത്രം ഒതുങ്ങുകയാണ് പിഎസ്‌സിയുടെ നിലപാടെന്ന് വ്യക്തമായിരിക്കുകയാണ്. ഉദ്യോഗാർഥികൾക്ക്
കണ്ണൂർ : അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എൽ. നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഒന്നാം പ്രതി, കോളജ് അധ്യാപകൻ ഡോ. എം.കെ. റാമിനെ ആന്ധ്രാപ്രദേശിലെ ചിറ്റൂരിലുള്ള ഒളിസങ്കേതത്തിൽനിന്ന് ക്രൈംബ്രാഞ്ച് പിടികൂടിയതായി സൂചന. ജൂലൈ 13ന് റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. ജൂൺ 19ന് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയപ്പോൾത്തന്നെ ക്രൈംബ്രാഞ്ച് സംഘം ആന്ധ്രയിലെത്തി അറസ്റ്റിനു നീക്കം നടത്തിയിരുന്നു. രാഷ്ട്രീയ സ്വാധീനമുള്ള റാം അന്ന്
കഷ്ടപ്പെട്ട് പിഎസ്സി റാങ്ക് ലിസ്റ്റില്‍ വന്ന ഉദ്യോഗാര്‍ഥികള്‍ മണ്ണ് വാരിതിന്നും മൊട്ടയടിച്ചും, മുടിമുറിച്ചും മുട്ടിലിഴഞ്ഞും നിരാഹാരം കിടന്നുമൊക്കെ പ്രതിഷേധിക്കുകയാണ്. ഇതിനിടയിലാണ് കേരളത്തില്‍ പരീക്ഷ തട്ടിപ്പ് ആരോപണങ്ങള്‍, അങ്ങ് കര്‍ണാടകയില്‍ സ്വന്തം പെണ്‍മക്കള്‍ പിഎസ്സി ചെയര്‍മാന്‍ വക സ്‌പെഷ്യല്‍ നിയമനം എന്ന വാര്‍ത്തയും. കേരളത്തില്‍ പിഎസ്സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ക്രൈംബ്രാഞ്ച് സംഘം ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിരിക്കുന്ന സമയത്ത് ഇതാ കര്‍ണാടക പിഎസ്സിയില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. പബ്ലിക് സര്‍വീസ് കമ്മീഷന്‍ പൊതുജനങ്ങള്‍ക്കുള്ളതാണെന്നും അല്ലാതെ പേഴ്‌സണല്‍






