ഒന്നേകാൽ ലക്ഷം ശമ്പളമുള്ള ചീഫ് തസ്തികയിൽ 58 മാർക്കിന്റെ ഉത്തരം അപ്രത്യക്ഷമായി; ഇടത് അനുകൂലിക്ക് ഒന്നാം റാങ്ക്, വിജിലൻസ് വലയിൽ പിഎസ്‌സി; ഈ അട്ടിമറി ആരും കാണുന്നില്ലേ?!

PSC exam scam Chief Industrial Infrastructure Planning Board പിഎസ്‌സി അട്ടിമറി ചിത്രം

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമ്മിഷന്റെ (പിഎസ്‌സി) വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഗുരുതര ക്രമക്കേട് വീണ്ടും കത്തുകയാണ്. സംസ്ഥാന ആസൂത്രണ ബോർഡിൽ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ) എന്ന ഉന്നത തസ്തികയിലേക്ക് നടന്ന പരീക്ഷയുടെ മൂല്യനിർണയത്തിലാണ് അട്ടിമറി നടന്നതെന്ന ഗുരുതര ആരോപണം ഉയരുന്നത്. അഡീഷണൽ സെക്രട്ടറി പദവിക്ക് തുല്യമായ ഈ തസ്തികയ്ക്ക് ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശമ്പളമാണ് ലഭിക്കുന്നത്. പരീക്ഷയെഴുതിയ ഒരു ഉദ്യോഗാർഥിയുടെ ഉത്തരക്കടലാസ് പകർപ്പ് പരിശോധിച്ചപ്പോൾ, 100 മാർക്കിൽ 58 മാർക്കിന്റെ

വീണ്ടും വെട്ടിപ്പിന്റെ നിഴലിൽ പിഎസ്‌സി! വിവരാവകാശ കമ്മീഷനെയും തള്ളി; ഉദ്യോഗാർഥികളോട് “രേഖ തരില്ല” എന്ന് നിലപാട്!

PSC recruitment scam crime branch investigation Kerala പിഎസ്‌സി നിയമനത്തട്ടിപ്പ് ചിത്രം

തിരുവനന്തപുരം : വിവാദമായ പിഎസ്‌സി നിയമനത്തട്ടിപ്പ് അന്വേഷണത്തിൽ നിർണായക ഘട്ടം. അന്വേഷണത്തിന് ആവശ്യമായ സുപ്രധാന രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പിഎസ്‌സിക്ക് നൽകിയ കത്ത് തള്ളി. ഉദ്യോഗസ്ഥർ നേരിട്ട് പിഎസ്‌സി ഓഫീസിലെത്തിയായിരുന്നു കത്ത് കൈമാറിയത്. എന്നാൽ, നിഷ്‌കരുണം ഉദ്യോഗാർത്ഥികളുടെ ആവശ്യം തള്ളിയിരിക്കുകയാണ് പി എസ് സി. ചോദ്യപേപ്പർ, ഉത്തര സൂചിക, ഉദ്യോഗാർഥികളുടെ പട്ടിക, അഭിമുഖത്തിന് വിളിച്ചവരുടെ വിവരങ്ങൾ, ഓൺസ്ക്രീൻ മാർക്കിങ്ങിന്റെ വിശദാംശങ്ങൾ എന്നിവയാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. സുതാര്യത സംബന്ധിച്ച് വാർത്താക്കുറിപ്പുകളിൽ മാത്രം ഒതുങ്ങുകയാണ് പിഎസ്‌സിയുടെ നിലപാടെന്ന് വ്യക്തമായിരിക്കുകയാണ്. ഉദ്യോഗാർഥികൾക്ക്

ഒരുവശത്ത് മണ്ണ് വാരിതിന്ന് പൊട്ടിക്കരയുന്ന ഉദ്യോഗാര്‍ഥികള്‍ മറുവശത്ത് പെണ്‍മക്കളെ പിഎസ്സിയില്‍ അനധികൃതമായി തിരുകികയറ്റിയ ചെയര്‍മാന്‍, ഇത് പഴ്‌സണല്‍ സര്‍വീസ് കമ്മിഷനോ?!

കർണാടക PSC ചെയർമാൻ സസ്‌പെൻഡ്; കേരള PSC തട്ടിപ്പ് അന്വേഷണം

കഷ്ടപ്പെട്ട് പിഎസ്സി റാങ്ക് ലിസ്റ്റില്‍ വന്ന ഉദ്യോഗാര്‍ഥികള്‍ മണ്ണ് വാരിതിന്നും മൊട്ടയടിച്ചും, മുടിമുറിച്ചും മുട്ടിലിഴഞ്ഞും നിരാഹാരം കിടന്നുമൊക്കെ പ്രതിഷേധിക്കുകയാണ്. ഇതിനിടയിലാണ് കേരളത്തില്‍ പരീക്ഷ തട്ടിപ്പ് ആരോപണങ്ങള്‍, അങ്ങ് കര്‍ണാടകയില്‍ സ്വന്തം പെണ്‍മക്കള്‍ പിഎസ്സി ചെയര്‍മാന്‍ വക സ്‌പെഷ്യല്‍ നിയമനം എന്ന വാര്‍ത്തയും. കേരളത്തില്‍  പിഎസ്സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ക്രൈംബ്രാഞ്ച് സംഘം ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിരിക്കുന്ന സമയത്ത് ഇതാ കര്‍ണാടക പിഎസ്സിയില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. പബ്ലിക് സര്‍വീസ് കമ്മീഷന്‍ പൊതുജനങ്ങള്‍ക്കുള്ളതാണെന്നും അല്ലാതെ പേഴ്‌സണല്‍

മണ്ണ് തിന്നാനും മടിയില്ലാതെ പഠിച്ചു മാർക്ക് വാങ്ങിയവർ ; ഉന്നത വിദ്യാഭ്യാസ രംഗത്ത് വമ്പൻ മാറ്റങ്ങൾ പ്രസംഗിക്കുന്നവർ ഇത് കാണുന്നില്ലേ? ;സെക്രട്ടറിയേറ്റിന് മുന്നിലെ ‘മണ്ണ് സമരവും’ ഉന്നത വിദ്യാഭ്യാസ പരിഷ്കാരങ്ങളും!

LPST rank holders staging protest outside Kerala Secretariat demanding teacher appointment

തിരുവനന്തപുരം: നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരം പുതിയ ചർച്ചകൾക്ക് വഴിവയ്ക്കുകയാണ്. മുട്ടിലിഴഞ്ഞും മുഖത്ത് കരിപൂശിയും നിരാഹാരം കിടന്നും തുടങ്ങി, ഇപ്പോൾ മണ്ണ് തിന്നു വരെ പ്രതിഷേധിക്കുന്ന ഈ ഉദ്യോഗാർഥികളുടെ അവസ്ഥ, കേരളത്തിലെ വിദ്യാഭ്യാസ-തൊഴിൽ മേഖലയിലെ ഗുരുതരമായ വൈരുധ്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. “മണ്ണ് തിന്നും പഠിച്ചവർ” മത്സരപ്പരീക്ഷ എഴുതി, കഠിനാധ്വാനം ചെയ്ത്, ഉയർന്ന മാർക്കോടെ റാങ്ക് ലിസ്റ്റിൽ ഇടം നേടിയവരാണ് ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ മണ്ണ് തിന്നു പോലും പ്രതിഷേധിക്കേണ്ടി

പി.എസ്.സി ക്രമക്കേട്: അന്വേഷണം കെ.എ.എസിലേക്കും; പഴുതടച്ച നീക്കവുമായി െ്രെകംബ്രാഞ്ചും ആഭ്യന്തര വിജിലന്‍സും

തിരുവനന്തപുരം: പി.എസ്.സി.ക്കെതിരെ ഉയര്‍ന്ന ഗുരുതരമായ ക്രമക്കേട് ആരോപണങ്ങളില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) പരീക്ഷകളും അന്വേഷണ പരിധിയിലേക്ക്. പരമാവധി തെളിവുകള്‍ ശേഖരിച്ച് പഴുതടച്ച അന്വേഷണം നടത്താനാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ തീരുമാനം. കെ.എ.എസ് എഴുത്തുപരീക്ഷയെക്കുറിച്ചും നിയമനങ്ങളെക്കുറിച്ചും വ്യാപകമായ പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇതുവരെ കെ.എ.എസിലേക്ക് രണ്ട് ബാച്ചുകളിലായാണ് നിയമനം നടന്നിട്ടുള്ളത്. ഇതില്‍ ഉള്‍പ്പെട്ടവരില്‍ ഭൂരിഭാഗവും മുന്‍ ഭരണമുന്നണിയായ എല്‍.ഡി.എഫിന്റെ പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണെന്നാണ് പ്രധാന ആരോപണം. ഇതിനായി പി.എസ്.സിയില്‍ പ്രത്യേക സെല്‍ തന്നെ പ്രവര്‍ത്തിച്ചിരുന്നതായും