സുരക്ഷാ സേനകളുടെ പെല്ലറ്റ് ഗൺ പ്രയോഗത്തിന് മാർഗനിർദേശം തയാറാക്കേണ്ടി വരുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജന്തർ മന്തറിൽ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്കെതിരായ “സൻസദ് ചലോ” മാർച്ചിനിടെ റാപിഡ് ആക്ഷൻ ഫോഴ്സ് (RAF) നടത്തിയ പെല്ലറ്റ് ഗൺ പ്രയോഗത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ദില്ലി സർക്കാരിനോട് നിർദേശിച്ചു. ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരും ബെഞ്ചിലുണ്ടായിരുന്നു. മുൻ ഇന്റലിജൻസ് ബ്യൂറോ സ്പെഷ്യൽ ഡയറക്ടറും മുൻ കേന്ദ്ര വിവരാവകാശ കമ്മീഷണറുമായ
ന്യൂഡൽഹി : സോനം വാങ്ചുക്കിന്റെ അനിശ്ചിതകാല നിരാഹാര സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യം മോശമായിട്ടും സമരം തുടരാനും ജൂലൈ 20ന് ആസൂത്രണം ചെയ്തിരിക്കുന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാനുമുള്ള തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് അദ്ദേഹം. ‘ഞാൻ ഏതുവിധേയനയും ജീവനോടെയിരിക്കും. അതുവഴി ജൂലായ് 20ന് പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാൻ നിങ്ങളോടൊപ്പം ഞാൻ വരും. ജൂലായ് 20ലെ മാർച്ച് വിജയിച്ചില്ലെങ്കിൽ ഞാൻ പ്രേതമായി മടങ്ങിവരും.’- വാംഗ്‌ചുക് വ്യക്തമാക്കി. ‘ഞാൻ പുറമേ മോശം ശരീരാവസ്ഥയിലാണ്. പക്ഷെ ഉള്ളിൽ കരുത്തനാണ്. എനിക്കുറപ്പുണ്ട് നിങ്ങളെല്ലാം


