ന്യൂഡൽഹി : സോനം വാങ്ചുക്കിന്റെ അനിശ്ചിതകാല നിരാഹാര സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യം മോശമായിട്ടും സമരം തുടരാനും ജൂലൈ 20ന് ആസൂത്രണം ചെയ്തിരിക്കുന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാനുമുള്ള തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് അദ്ദേഹം. ‘ഞാൻ ഏതുവിധേയനയും ജീവനോടെയിരിക്കും. അതുവഴി ജൂലായ് 20ന് പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാൻ നിങ്ങളോടൊപ്പം ഞാൻ വരും. ജൂലായ് 20ലെ മാർച്ച് വിജയിച്ചില്ലെങ്കിൽ ഞാൻ പ്രേതമായി മടങ്ങിവരും.’- വാംഗ്‌ചുക് വ്യക്തമാക്കി.
ആ 15 കോടിക്ക് പിന്നിൽ വൻ രാഷ്ട്രീയ കളി? മാലാ പാർവതി പുറത്തുവിട്ട ആ വീഡിയോയ്ക്ക് പിന്നിലെ സത്യമെന്ത്!
‘ഞാൻ പുറമേ മോശം ശരീരാവസ്ഥയിലാണ്. പക്ഷെ ഉള്ളിൽ കരുത്തനാണ്. എനിക്കുറപ്പുണ്ട് നിങ്ങളെല്ലാം അകമേയും പുറമേയും കരുത്തരാണെന്ന്. ഈ ഊർജം നമുക്ക് ജൂലായ് 20ന് വേണം. അന്ന് സമാധാനപരമായി നമ്മൾ പാർലമെന്റിലേക്ക് മാർച്ച് നടത്തുമ്പോൾ അത് ആവശ്യമാണ്. നമ്മളൊരുമിച്ച് ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ പോയി നമ്മുടെ നിവേദനം സമർപ്പിക്കും.’ സോനം വാംഗ്‌ചുക് പ്രവർത്തകരോട് വ്യക്തമാക്കി.വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ടാണ് വാംഗ്‌ചുക് നിരാഹാരം നടത്തുന്നത്. കഴിഞ്ഞ 28 ദിവസങ്ങളായി ജന്തർമന്തിറിൽ സിജെപിയുടെ ഇക്കാര്യം ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുകയാണ്.
“വി ഡി സതീശന് ഫണ്ട് അഭ്യര്‍ഥിച്ചതിന് തെളിവ്?; കോടികണക്കിന് ഫണ്ട് പിരിച്ച് ജനങ്ങളെ വഞ്ചിച്ചു”; പുനര്‍ജനി കേസ് അവസാനിപ്പിച്ച നടപടിയ്ക്ക് എതിരെ എം വി ഗോവിന്ദന്









