എം റിജു ക്രിസ്റ്റര്‍ഫര്‍ നോളന്! ആ രണ്ട് വാക്ക് മാത്രം മതി, ലോകമെമ്പാടുമുള്ള ചലച്ചിത്രപ്രേമികളെ ആവേശക്കൊടുമുടിയില്‍ എത്തിക്കാന്‍. തീര്‍ത്തും അസാധാരണമായ സിനിമാ അനുഭവങ്ങളാണ് നോളന് ചിത്രങ്ങള്‍. സമയ കാലങ്ങള്‍ കൊണ്ടുള്ള കുഴമറിച്ചിലും, നോണ്‍ ലീനിയര്‍ ആഖ്യാനശൈലിയും, ബ്ലാക്ക് ആന്‍ഡ് വൈറ്റും കളറും മാറിമാറിവരുന്ന പാറ്റേണും, കമ്പ്യൂട്ടര്‍ ഗ്രാഫിക്സുകള്‍ ഉപയോഗിക്കാതെ നേരിട്ടുള്ള ചിത്രീകരണവുമൊക്കെയായി, ലോക ചലച്ചിത്രപ്രേമികള്‍ക്കിടയില്‍ കള്‍ട്ട് ആയി മാറിയ ഒരു സംവിധായകനാണ് അദ്ദേഹം. ഫ്രെയിമിലും കോമ്പോസിഷനിലുമൊക്കെ ഈ പ്രതിഭയെ അനുകരിക്കുന്നവരില്‍ മലയാളത്തിലെ ന്യൂജന്‍ സംവിധായകര്‍വരെയുണ്ട്. ഇന്റര്‍സ്റ്റെല്ലാര്‍, ഡണ്‍കിര്‍ക്ക്,

