റായ്പൂർ : മത്സരപ്പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ ചോർത്തുന്നതു കൊലപാതകത്തേക്കാൾ ഹീനമായ കുറ്റമാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഛത്തീസ്ഗഡ് പബ്ലിക് സർവീസ് കമ്മിഷൻ (സിജിപിഎസ്സി) റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസിൽ സിബിഐ അറസ്റ്റ് ചെയ്ത വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണു കോടതി ഇത്തരത്തിൽ ഒരു ഉറച്ച തീരുമാനത്തിലേക്ക് കടന്നത്. 2020-2022 കാലയളവിലാണു സ്വന്തം മക്കൾക്ക് വേണ്ടി ചോദ്യപ്പേപ്പർ ചോർത്തി നൽകിയതായി ആരോപണം വരുന്നത് . അന്നത്തെ സിജിപിഎസ്സി സെക്രട്ടറിയായിരുന്നു പ്രതി ജീവൻ കിഷോർ ധ്രുവ് (62). ഇയാളെ 2025 ലാണ് സിബിഐ

