പേപ്പറിൽ എഴുതി കടത്തി, മനഃപാഠമാക്കി പുറത്തെടുത്തു, ഹോട്ടൽ മുറിയിൽ എത്തി ചോദ്യങ്ങൾ പകർത്തി; 147 സെറ്റുകൾ വരെ ചോർത്തി; നീറ്റ് ചോദ്യങ്ങൾ പുറത്തായത് ഇങ്ങനെ, സുരക്ഷാ വീഴ്ചയിൽ എൻടിഎക്കെതിരെ ചോദ്യങ്ങൾ ഉയരുന്നു!

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച കേസിൽ അന്വേഷണം നടത്തുന്ന സിബിഐ സംഘം

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച കത്തിക്കയറി നിൽക്കുമ്പോഴാണ് സിബിഐയുടെ നിർണ്ണായക കണ്ടെത്തലുകൾ. പ്രതികൾ അതിവിദഗ്ധരാണ് എന്ന് തെളിയിക്കുന്ന കണ്ടത്തുകൾ ആണ് നിലവിൽ വരുന്നത്. വളരെ ആസൂത്രിതമായ രീതികളിലൂടെയാണ് ചോദ്യങ്ങൾ ചോർത്തിയതെന്ന് സിബിഐ കണ്ടെത്തി. പിടിയിലായ കെമിസ്ട്രി പ്രൊഫസർ കുൽക്കർണി ഉൾപ്പെടെയുള്ളവർ ചോദ്യങ്ങൾ ചെറിയ കടലാസ് കഷണങ്ങളിലാക്കി കുറിച്ചെടുത്ത് ഒളിപ്പിച്ചു കടത്തുകയായിരുന്നു. ഏകദേശം 147 സെറ്റുകളാണ് ഇത്തരത്തിൽ കടത്തിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. മറ്റ് രണ്ട് പ്രതികൾ ചോദ്യങ്ങൾ മനപ്പാഠമാക്കിയാണ് പുറത്താക്കിയത്. ഹോട്ടൽ മുറിയിൽ എത്തിയ ശേഷം ഒരാൾ ഇവ

ചോദ്യപ്പേപ്പർ ചോർച്ച കൊലപാതകത്തേക്കാൾ ഗുരുതരം; മക്കൾക്കായി ചോദ്യപ്പേപ്പർ ചോർത്തിയോ? വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന് തിരിച്ചടി; തെളിവുകൾ ഉണ്ടെന്ന് കോടതി, ജാമ്യാപേക്ഷ തള്ളി

ചോദ്യപ്പേപ്പർ ചോർച്ച കേസിൽ ജാമ്യം നിഷേധിച്ച ഛത്തീസ്ഗഡ് ഹൈക്കോടതി

റായ്‌പൂർ : മത്സരപ്പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ ചോർത്തുന്നതു കൊലപാതകത്തേക്കാൾ ഹീനമായ കുറ്റമാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഛത്തീസ്ഗഡ് പബ്ലിക് സർവീസ് കമ്മിഷൻ (സിജിപിഎസ്‌സി) റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിൽ സിബിഐ അറസ്റ്റ് ചെയ്ത വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണു കോടതി  ഇത്തരത്തിൽ ഒരു ഉറച്ച തീരുമാനത്തിലേക്ക് കടന്നത്. 2020-2022 കാലയളവിലാണു സ്വന്തം മക്കൾക്ക് വേണ്ടി ചോദ്യപ്പേപ്പർ ചോർത്തി നൽകിയതായി ആരോപണം വരുന്നത് . അന്നത്തെ സിജിപിഎസ്‌സി സെക്രട്ടറിയായിരുന്നു പ്രതി ജീവൻ കിഷോർ ധ്രുവ് (62). ഇയാളെ 2025 ലാണ് സിബിഐ