കൊച്ചി : കണ്ണൂർ കല്ല്യാശേരി സ്വദേശി മുഹമ്മദ് നിഹാലിന്റെ (തൊപ്പി) യൂട്യൂബ് ചാനലാണ് പോലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യൂട്യൂബ് ഔദ്യോഗികമായി നീക്കം ചെയ്തത് .പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബിന്റെ നടപടി.അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയില്‍ എറണാകുളം റൂറല്‍ സൈബര്‍ പൊലീസാണ് നിഹാലിനെതിരെ കേസെടുത്തത്. സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പരിശോധിക്കുകയും സുഹൃത്തുക്കളുടെ മൊഴിയെടുക്കുകയും ചെയ്ത ശേഷമാണ് കേസെടുത്തതെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് എറണാകുളം സെഷന്‍സ് കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കി.
ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചാരണം, ലൈംഗിക ചൂഷണം, പോക്‌സോ കേസുകള്‍ തുടങ്ങി നിരവധി ഗുരുതര ആരോപണങ്ങളാണ് തൊപ്പിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ ഇപ്പോൾ നിലവിലുള്ളത്. ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിജിപി റവാഡ ചന്ദ്രശേഖറാണ് വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
ഒട്ടേറെ വിവാദങ്ങളില്‍ ഉള്‍പ്പെട്ട ഒരു യൂട്യൂബറാണ് തൊപ്പി. ഗെയിമിങ് വീഡിയോകളിലൂടെയും വ്‌ലോഗുകളിലൂടെയുമാണ് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്. കുട്ടികളും കൗമാരക്കാരുമാണ് പ്രധാനമായും തൊപ്പിയുടെ വീഡിയോകളുടെ കാഴ്ചക്കാര്‍. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഇദ്ദേഹം യൂട്യൂബില്‍ ലക്ഷക്കണക്കിന് സബ്‌സ്‌ക്രൈബേഴ്‌സിനെ നേടിയത്. വീഡിയോകളില്‍ സ്ഥിരമായി അശ്ലീല പദങ്ങളും ദ്വയാര്‍ഥ പ്രയോഗങ്ങളും ഉപയോഗിക്കുന്നതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് നേരിട്ടിട്ടുള്ളത്. ഇത്തരം കണ്ടന്റുകള്‍ കുട്ടികളില്‍ മോശം സ്വാധീനം ചെലുത്തുന്നു എന്ന് വ്യാപകമായി പരാതികള്‍ ഉയര്‍ന്നിരുന്നു.
എന്തായാലും, സോഷ്യൽ മീഡിയയിൽ ലൈക്കുകൾക്കും വ്യൂസിനും വേണ്ടി ഏത് അതിരും ലംഘിക്കുന്ന സൈബർ അരാജകവാദികൾക്കുള്ള ശക്തമായൊരു മുന്നറിയിപ്പാണ് പോലീസിന്റെ ഈ പുതിയ നടപടി.


മോദിയെ അപഹസിക്കുന്ന AI വീഡിയോകൾ; കോക്ക്റോച്ച് ജനതാ പാർട്ടിയുടെ പ്രക്ഷോഭത്തിനിടെയാണ് പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടുള്ള ഈ മോർഫ് ചെയ്ത ദൃശ്യങ്ങൾ ; മെറ്റ ഇന്ത്യ മേധാവി അരുൺ ശ്രീനിവാസിനെതിരെ രണ്ട് കേസുകൾ!
അച്ഛന്റെ പോലീസ് യൂണിഫോമിന്റെ ഗാംഭീര്യവും അമ്മയുടെ കാരുണ്യത്തിന്റെ പാരമ്പര്യവും ഒരുപോലെ ഉള്‍ക്കൊണ്ട മകന്; പ്രോസിക്യൂട്ടറെ മാറ്റിയില്ലെങ്കില്‍ കേസ് പൂര്‍ണ്ണമായും തോറ്റുപോകുമെന്ന കമ്മീഷണറുടെ കര്‍ശന നിലപാടിനെ സര്‍ക്കാരും അംഗീകരിച്ചു; ഇ.ഡി. ആക്രമണക്കേസില്‍ അട്ടിമറി നീക്കം തകര്‍ത്ത് കമ്മീഷണര്‍; പ്രോസിക്യൂട്ടര്‍ തെറിച്ചു; അരുള്‍ ബി കൃഷ്ണ ഐപിഎസ് ലക്ഷ്യം നേടുമ്പോള്‍







