തിരുവനന്തപുരം: പ്രതിപക്ഷത്തിരുന്നപ്പോൾ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ ആഞ്ഞടിച്ച യുഡിഎഫ് നേതാക്കൾ ഭരണത്തിലെത്തിയപ്പോൾ സൊസൈറ്റിക്ക് ‘ക്ലീൻ ചീറ്റ്’ നൽകി മലക്കംമറിയുന്നു. സി.പി.എമ്മിന്റെ അഴിമതിപ്പണം പാർക്ക് ചെയ്യുന്ന ഇടമെന്ന് പ്രതിപക്ഷതായിരുന്നപ്പോൾ വി.ഡി. സതീശൻ വിശേഷിപ്പിച്ച ഊരാളുങ്കലിന്, പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ നിയമസഭയിൽ ‘ഗുഡ് സർട്ടിഫിക്കറ്റ്’ നൽകി.
ഊരാളുങ്കൽ സൊസൈറ്റിയുടേത് ഗുണനിലവാരമുള്ള പ്രവൃത്തികളാണെന്നും നടപടിക്രമങ്ങൾ പാലിക്കാതെ അവർക്ക് കരാറുകൾ നൽകിയതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മന്ത്രി പി.കെ. ബഷീർ സഭയിൽ പറഞ്ഞു . പിഡബ്ല്യുഡി മാനുവലും എസ്‌ബിഡി നിബന്ധനകളും പാലിച്ചാണ് കരാറുകൾ നൽകുന്നത്. നിലവാര പരിശോധനയ്ക്ക് ശേഷമാണ് ബില്ലുകൾ മാറുന്നതെന്നും സൊസൈറ്റിക്ക് മറ്റ് മുൻഗണനകൾ ഇല്ലെന്നും അദ്ദേഹം സഭയെ അറിയിച്ചു.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ സാന്നിധ്യത്തിലായിരുന്നു മന്ത്രിയുടെ ഈ വിശദീകരണം എന്നത് ശ്രദ്ധേയമാണ്.സൊസൈറ്റിയുടെ തുടക്കകാലത്തെ മികച്ച പ്രവർത്തനങ്ങൾ കാരണമാണ് എല്ലാവരും അവരുടെ പിന്നാലെ പോയതെന്നാണ് മന്ത്രിയുടെ വാദം. സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ നിലവിൽ കാണുന്ന കാലതാമസം അവർക്ക് കൂടുതൽ വർക്ക് ലോഡ് ഉള്ളതുകൊണ്ടാണെന്നും അദ്ദേഹം വിശദീകരിച്ചു. കാസർകോട് മുതൽ പാറശ്ശാല വരെ ഒട്ടനവധി പദ്ധതികൾ ഏറ്റെടുക്കുന്നതിനാലാണ് ഈ മന്ദീഭാവം ഉണ്ടായതെന്നും മന്ത്രി കൂട്ടിച്ചേർത്തു. യുഡിഎഫ് അംഗങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്കാണ് മന്ത്രി സൊസൈറ്റിയെ പുകഴ്ത്തി മറുപടി പറഞ്ഞത് .
കേരളത്തിന് നാളെ വൻ സമ്മാനം! 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിൽ; നരേന്ദ്ര മോദി നാടിന് സമർപ്പിക്കും, കോടികളുടെ വികസനം യാഥാർഥ്യമാകുന്നു!
പ്രതിപക്ഷത്തിരുന്ന കാലത്ത് നിലവിലെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ ഊരാളുങ്കലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പറഞ്ഞിരുന്നത്. കേരളത്തിലെ അഴിമതിയുടെ ലാഭവും കമ്മീഷനും പാർക്ക് ചെയ്യുന്ന പെട്ടിയാണ് ഊരാളുങ്കൽ എന്നും സൊസൈറ്റി വഴി ഖജനാവ് കൊള്ളയടിക്കുകയാണെന്നും അന്ന് സതീശൻ ആക്ഷേപിച്ചിരുന്നു. എഐ ക്യാമറ വിവാ


EXCLUSIVE സംസ്ഥാന ചലച്ചിത്ര അക്കാദമി പുനസംഘടന: നടി പ്രിയങ്കാ നായര്‍ വൈസ് ചെയര്‍പേഴ്സണാകും; യു.ഡി.എഫ്. സാംസ്കാരിക ചേരിയില്‍ നിന്ന് അക്കാദമി തലപ്പത്തേക്ക്; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍







