നീണ്ട കാത്തിരിപ്പിനൊടുവിൽ ജനനായകൻ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. ഈ വർഷം ജനുവരിയിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ തടസ്സത്തെ തുടർന്ന് വൈകുകയും വിവാദങ്ങൾക്കിടയിലാകുകയും ചെയ്തിരുന്നു. ഇതോടെയാണ് റിലീസ് വൈകിയത്. ചിത്രം ഇന്നലെ തീയേറ്ററിൽ എത്തുമ്പോൾ നായകനായി എത്തിയ വിജയ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയാണ്. തമിഴ്നാടിന്റെ മുഖ്യമന്ത്രിയായ ശേഷം എം.ജി രാമചന്ദ്രന്റെ സിനിമ റിലീസ് ചെയ്ത് ആര നൂറ്റാണ്ടോളം പിന്നിടുമ്പോളാണ് മുഖ്യമന്ത്രിയായ ശേഷം സി. ജോസഫ് വിജയ്‌യുടെ സിനിമ ജനനായകൻ റീലീസ് ചെയ്യുന്നത്.
ഇതിനിടെ ചിത്രത്തിൽ അഭിനയിച്ച വിജയ് അടക്കമുള്ള താരങ്ങൾക്ക് ലഭിച്ച പ്രതിഫലം എത്രയാണെന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ചില റിപ്പോർട്ടുകളിൽ ഓരോ താരങ്ങൾക്കും ലഭിച്ച പ്രതിഫലത്തെക്കുറിച്ചും സൂചനയുണ്ട്.പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, മുഖ്യമന്ത്രി കൂടിയായ വിജയ് 220 മുതൽ 275 കോടി വരെ ലഭിച്ചെന്നാണ് സൂചന. തമിഴ് സിനിമയിൽ ഒരു നടന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിഫലമാണിതെന്നാണ് റിപ്പോർട്ട്. പരാജയപ്പെട്ട ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച് നിർണായകമായ രാഷ്ട്രീയ വിജയത്തോടെ അവസാനിക്കുന്ന 30 വർഷത്തെ അഭിനയജീവിതത്തിനാണ് ഈ ചിത്രം വിരാമമിടുന്നത്.ചിത്രത്തിന്റെ സംവിധായകൻ എച്ച് വിനോദിന് 25 കോടി രൂപ പ്രതിഫലമായി ലഭിച്ചെന്നാണ് സൂചന.
ഒരു ഡയറക്ടർക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലമാണിത്. വിജയ്യുടെ ഹിറ്റ് ചിത്രം തുപ്പാക്കിയുടെ സംവിധായകനാണ് വിനോദ്. ജനനായകന് വേണ്ടി വർഷങ്ങളാണമാണ് വിനോദ് മാറ്റിവച്ചത്. ചിത്രത്തിന്റെ ഏറ്റവും എടുത്തു പറയേണ്ടത് അനിരുദ്ധിന്റെ സംഗീതമാണ്. 13 കോടി രൂപയാണ് അനിരുദ്ധ് ജനനായകനിൽ പ്രതിഫലമായി വാങ്ങിയത്. ‘ലിയോ’, ‘ജയിലർ’ തുടങ്ങി സമീപകാലത്ത് തമിഴ് സിനിമയിൽ വൻ വിജയം നേടിയ പല ചിത്രങ്ങൾക്കും സംഗീതം നൽകിയ അനിരുദ്ധ് ഇതോടെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന സംഗീതസംവിധായകരിൽ ഒരാളായി മാറി.നായിക വേഷത്തിൽ എത്തിയ പൂജ ഹെഗ്‌ഡെയ്ക്ക് ആറ് കോടി രൂപയും പ്രധാന വേഷത്തിൽ എത്തിയ ബോബി ഡിയോളിന് 5 കോടി മുതൽ 10 കോടി വരെ പ്രതിഫലം ലഭിച്ചെന്നാണ് റിപ്പോർട്ട്.
നോർവീജിയൻ എയർലൈൻ ഇൻസ്റ്റ ലോഗോ മാറ്റിയത് എന്തിന്? ലുക്ക് ഇഷ്ടമായെന്ന് ബ്രിട്ടീഷ് എയർവേയ്സ്
റിപ്പോർട്ടുകൾ പ്രകാരം, മറ്റ് അഭിനേതാക്കൾക്കും മികച്ച പ്രതിഫലമാണ് ലഭിച്ചത്. പ്രകാശ് രാജ് 5 കോടി, പ്രിയാമണി 3 കോടി, ഗൗതം വാസുദേവ് മേനോൻ 3 കോടി, നരേൻ 2.5 കോടി രൂപയും പ്രതിഫലമായി വാങ്ങിയെന്നാണ് വിവരം. മമിത ബൈജുവിന്റെ പ്രതിഫലത്തെക്കുറിച്ച് വ്യത്യസ്ത റിപ്പോർട്ടുകളിൽ 60 ലക്ഷം രൂപ മുതൽ 2 കോടി രൂപ വരെയാണ് സൂചിപ്പിക്കുന്നത്.


രേണു സുധിയെ അധിക്ഷേപിച്ച കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍ ; അപകീര്‍ത്തികരമായ വീഡിയോ ചെയ്യുന്ന മറ്റ് യൂട്യൂബര്‍മാരും നിരീക്ഷണത്തില്‍







