വയനാട് : ഒന്നല്ല ഇരട്ട അന്വേഷണം എന്നിട്ടും ഇരുട്ടില്‍ തന്നെ. വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ വിദഗ്ധ സംഘത്തിന്റെ പരിശോധന വൈകുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഇരട്ട അന്വേഷണം. ഇതിനുള്ള രണ്ട് സമിതികളും ഇതുവരെ സ്ഥലം സന്ദര്‍ശിച്ചിട്ടില്ല. തുരങ്ക പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കൂട്ടിയിട്ട മണ്ണ് മാറ്റുന്നത് സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചത് മൂന്നംഗ സംഘത്തെ ആയിരുന്നു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിർദ്ദേശം . സംഘം എത്തുമെന്ന് അറിയിച്ചെങ്കിലും എത്തിയില്ല. ദുരന്തത്തിന്റെ കാരണം കണ്ടെത്താന്‍ നിയോഗിച്ചത് അഞ്ചംഗ സംഘത്തെയാണ്.
ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം. ഇങ്ങനെ പോയാല്‍ അതും എവിടെയെത്തും എന്നാണ് പൊതുജനത്തിന്റെ ചോദ്യം. ദുരന്തത്തിന് പിന്നില്‍ കരാറുകാരന്റെ ഭാഗത്ത് കരാര്‍ ലംഘനമുണ്ടായോ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്കിയ പരിസ്ഥിതി, വനാനുമതികളില്‍ വീഴ്ചകളുണ്ടായോ എന്നതടക്കമുള്ള നിര്‍ണായക വിഷയങ്ങളാണ് സമിതി പരിശോധിക്കുക. ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഭൗമശാസ്ത്ര വിദഗ്ധന്‍ ഡോ. സി.പി. രാജേന്ദ്രന്, പരിസ്ഥിതി വിദഗ്ധന്‍ ഡോ. വിഷ്ണുദാസ്, കേരള ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഡോ. പി. പുഗഴേന്തി , പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, റവന്യൂ-ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
ആവശ്യമായാല്‍ കൂടുതല്‍ വിദഗ്ധരെ ഉള്‍പ്പെടുത്താനും കണ്‍വീനര്‍ക്ക് അധികാരമുണ്ട്. അപകടത്തിന് കാരണമായ ഘടകങ്ങള്‍ കണ്ടെത്തുക, കരാറുകാരന് കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക, സംസ്ഥാനവും കേന്ദ്രവും നല്കിയ പരിസ്ഥിതി-വനാനുമതികള്‍ വിലയിരുത്തുക എന്നിവയാണ് സമിതിയുടെ പ്രധാന ചുമതലകള്‍. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കള്ളാടി ദുരന്തത്തില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് ശാസ്ത്രീയവും ഭരണപരവുമായ ഉത്തരങ്ങള്‍ കണ്ടെത്താന്‍ ഈ റിപ്പോര്‍ട്ട് നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുക.
പ്രമുഖ ഓർത്തോപീഡിക് സർജൻ ഡോ. ചെറിയാൻ എം. തോമസ് മണപറമ്പിൽ അന്തരിച്ചു


കുഞ്ഞുങ്ങളുടെ പാത്രത്തിൽ നിന്നോ മോഷണം ? സ്കൂളിലെ പാചകപ്പുര കുത്തി തുറന്ന് കള്ളൻ കട്ടത് ഇത്രയേറെ സാധനങ്ങൾ







