മറയൂർ :ആലാംപെട്ടി ഇക്കോഷോപ്പിനു സമീപം കാട്ടാനക്കൂട്ടം ഇറങ്ങി, സഞ്ചാരികളെ വിരട്ടിയോടിച്ചു. ഞായറാഴ്ച രാവിലെയാണ് മറയൂർ-ഉദുമൽപ്പേട്ട അന്തർ സംസ്ഥാന പാതയിലേക്ക് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ഈ സമയം ഒട്ടേറെ വാഹനങ്ങൾ പാതയിലുണ്ടായിരുന്നു. വാഹനങ്ങൾക്കുനേരേ പാഞ്ഞടുത്ത കാട്ടാനക്കൂട്ടത്തെ കണ്ട് സഞ്ചാരികൾ വാഹനം ഉപേക്ഷിച്ച് എതിർവശത്തേക്ക് ഓടി രക്ഷപ്പെട്ടു.
പാതയുടെ ഇരുവശത്തും നിരവധി വാഹനങ്ങൾ അരമണിക്കൂറോളം കടന്നുപോകുവാൻ കഴിയാതെ കുടുങ്ങി കിടന്നു.
നാട്ടുകാർ കാട്ടാനക്കൂട്ടത്തെ വിരട്ടി കാട്ടിലേക്കുവിട്ടു. ഇതിനുശേഷമാണ് വാഹനങ്ങൾക്ക് കടന്നുപോകാനായത്.
You May Also Like
‘പങ്കാളിയെ ഉറപ്പായി കണ്ടെത്താം’ എന്ന വാഗ്ദാനം വെറുതെയായി; ഒൻപത് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ വിവാഹബ്യൂറോയ്ക്ക് ഉപഭോക്തൃഫോറത്തിന്റെ പിഴ
‘പങ്കാളിയെ ഉറപ്പായി കണ്ടെത്താം’ എന്ന വാഗ്ദാനം വെറുതെയായി; ഒൻപത് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ വിവാഹബ്യൂറോയ്ക്ക് ഉപഭോക്തൃഫോറത്തിന്റെ പിഴ
സമീപകാലത്ത് ഈ മേഖലയിൽ ഒറ്റയാൻമാരുടെ ശല്യം ഉണ്ടായിരുന്നുവെങ്കിലും കാട്ടാനക്കൂട്ടം എത്തുന്നത് ആദ്യമായിട്ടാണ്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


NSS-ന് വാതിൽ അടച്ചു, ഹിന്ദു ഐക്യവേദിക്ക് പരവതാനിയോ? ; ‘ഞാൻ ഒരു ദൈവ വിശ്വാസിയാണ്, 37 തവണ മൂകാംബിക സന്ദർശിച്ചിട്ടുണ്ട്’ ; മൃദുഹിന്ദുത്വ ചോദ്യത്തിന് സതീശന്റെ മറുപടി







