കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിൽ അപ്രതീക്ഷിത വഴിത്തിരിവ്. തട്ടിക്കൊണ്ടുപോയതായി കരുതിയ യുവാവിനെയാണ് പിന്നീട് എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുമായി പൊലീസ് പിടികൂടിയത്.
കൊച്ചി ഫോറം മാളിന് സമീപത്തെ സർവീസ് റോഡിൽ ബുധനാഴ്ച രാത്രിയാണ് സംഭവങ്ങളുടെ തുടക്കം. രാത്രി 9.50ഓടെ സ്കൂട്ടറിൽ എത്തിയ മരട് കൊല്ലംപറമ്പിൽ വീട്ടിൽ റിജോയ് ബെക്സൺ ഫ്രാൻസിസ് (23) എന്ന യുവാവിനെ ഒരു സംഘം ആളുകൾ ബലം പ്രയോഗിച്ച് കാറിൽ കയറ്റിക്കൊണ്ടുപോയെന്നായിരുന്നു പരാതി.
സംഭവസ്ഥലത്തുണ്ടായിരുന്ന ഓൺലൈൻ ഭക്ഷണ വിതരണക്കാരനായ മലപ്പുറം സ്വദേശി ഷാഹുൽ ഹമീദ് നൽകിയ വിവരത്തെ തുടർന്ന് മരട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തുടർന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, സംഭവത്തിൽ ഉപയോഗിച്ച കാർ 2025ൽ സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത ലഹരി കേസിലെ പ്രതിയായ ഷഹനാസിന്റേതാണെന്ന് കണ്ടെത്തി.
ഇതോടെ സംഭവത്തിന് പിന്നിൽ ലഹരി സംഘങ്ങളുടെ ബന്ധമുണ്ടെന്ന സംശയം പൊലീസിന് ശക്തമായി. അന്വേഷണത്തിൽ കാണാതായ റിജോയ് ലഹരി ഇടപാടുകളുമായി ബന്ധമുള്ളയാളാണെന്നും ഇയാൾക്കെതിരെ നേരത്തെ ലഹരി കേസ് നിലവിലുണ്ടെന്നും പൊലീസ് കണ്ടെത്തി.
തുടർന്നുള്ള അന്വേഷണത്തിലാണ് സംഭവത്തിന്റെ യഥാർഥ കാരണം പുറത്തുവന്നത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോകുന്നതിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ആലുവ സ്വദേശി ഫ്രാൻസിസ് അലക്സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റിജോയിയെ കൊണ്ടുപോയതെന്നാണ് പൊലീസ് കണ്ടെത്തൽ. ലഹരി വിൽപനയുമായി ബന്ധപ്പെട്ട് റിജോയ് ഫ്രാൻസിസിന് പണം നൽകാനുണ്ടായിരുന്നുവെന്നും ഇതേച്ചൊല്ലിയുള്ള തർക്കമാണ് സംഭവത്തിന് പിന്നിലെന്നും പൊലീസ് വ്യക്തമാക്കി.
പിന്നീട് റിജോയ് വെണ്ണലയിലെ വീട്ടിൽ എത്തിയതായി കണ്ടെത്തിയ പൊലീസ് സംഘം രാത്രി പരിശോധന നടത്തി. പരിശോധനയിൽ വീട്ടിലെ ടിവി സ്റ്റാൻഡിൽ സൂക്ഷിച്ചിരുന്ന 4.48 ഗ്രാം എംഡിഎംഎ, ലഹരി തൂക്കുന്നതിനുള്ള ത്രാസ്, പാക്കിങ് കവറുകൾ എന്നിവ കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് പുത്തൻകുരിശ് സ്വദേശി ബിനു മോഹനൻ (32), കുമ്പളം സ്വദേശി സാന്ദ്രാഞ്ജലി (24), ഹരിപ്പാട് സ്വദേശി വി. പാർവതി (25) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഇവർ ലഹരി ഉപയോഗത്തിലും വിൽപനയിലും പങ്കാളികളാണെന്ന് നർകോട്ടിക്സ് എസിപി ടി.ഡി. സുനിൽകുമാർ അറിയിച്ചു. കേസിൽ ഫ്രാൻസിസ് അലക്സിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണ്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


പൊന്മുടിയിലേക്ക് വണ്ടികയറാം, കാത്തിരിപ്പില്ലാതെ! സർവീസുകൾ കൂട്ടി കെ.എസ്.ആർ.ടി.സി







