തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയത്തെ അനുകൂലിച് സംസാരിച്ച പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെതിരെ രൂക്ഷമായ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി .എം .സുധീർ രംഗത്ത് . വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുള്ള സർക്കാരിന്റെ നീക്കത്തെ പിന്തുണച്ച പ്രതിപക്ഷ നേതാവിന്റെ നിലപാട് അങ്ങേയറ്റം നിർഭാഗ്യകരവും ജനവിരുദ്ധവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി .
അധ്യാപികമാർ ഉൾപ്പെട്ട MDMA കേസ്: ബാങ്ക് അക്കൗണ്ടിലൂടെ കോടികൾ കൈമാറ്റം; ഒരാൾ കൂടി അറസ്റ്റിൽ
ലഹരിമുക്തത കേരളം എന്ന ലക്ഷ്യത്തോടെ മുൻപ് യു. ഡി .എഫ് സർക്കാർ കൃത്യമായ മാനദണ്ഡങ്ങളോടെ നടപ്പിലാക്കിയ മദ്യവർജന നയത്തിന് പൂർണമായി വിരുദ്ധമാണ് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിന്റെ പ്രതികരണമെന്നും അദ്ദേഹം ചൂണ്ടികാട്ടി . സംസ്ഥാനത്തെ മദ്യത്തിന്റെ ലഭ്യത ഘട്ടംഘട്ടമായി കുറച്ചുകൊണ്ട് വരിക എന്നതായിരുന്നു യു. ഡി .ഫിന്റെ പ്രഖ്യാപിത നിലപാട്.
എന്നാൽ അതിൽ നിന്നും വ്യതിചലിച്ചു സർക്കാരിന്റെ മദ്യവ്യാപന നീക്കങ്ങൾക്ക് പ്രതിപക്ഷം തന്നെ പച്ചക്കൊടി കാണിക്കുന്നത് ജനാധിപധ്യ വിശ്വാസികളെ നിരാശപെടുത്തുന്നതാണ് . വീര്യം കുറഞ്ഞ മദ്യമെന്ന പേരിൽ പുതിയ ഔട്ട്ലെറ്റുകൾക്കും ഉൽപ്പാദന കേന്ദ്രങ്ങൾക്കും അനുമതി നൽകുന്നത് കേരളത്തെ കൂടുതൽ വലിയ ലഹരി വിപത്തിലേയ്ക്ക് തള്ളിവിടുമെന്നും സുധീരൻ ഓർമിപ്പിച്ചു .
കോറോഹെൽത്ത് പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ച് മാസത്തെ ശമ്പളവും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും ഉറപ്പാക്കുമെന്ന് മന്ത്രി
സർക്കാരിന്റെ ഇത്തരം ജനദ്രോഹപരമായ തീരുമാനങ്ങളെ നിയമസഭയ്ക്കകത്തും പുറത്തും ശക്തമായി ചെറുക്കേണ്ട പ്രതിപക്ഷം,അതിന് കൂട്ടുനിൽക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത് . മദ്യനയവുമായി ബന്ധപ്പെട്ട് യു ഡി എഫ് നേതൃത്വം പുലർത്തുന്ന ഈ നിലപാടില്ലായ്മ പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും, കോൺഗ്രസ്സിന്റെ പരമ്പരാഗതമായ മദ്യവിരുദ്ധ നിലപാടുകളെ ദുർബലപ്പെടുത്തുന്ന ഇത്തരം പ്രസ്താവനകളിൽ നിന്ന് വി ഡി സതീശൻ പിന്മാറണമെന്നും വി എം സുധീരൻ ആവശ്യപ്പെട്ടു.








