കോഴിക്കോട്: സ്ത്രീയാത്രക്കാർക്ക് ആവേശം, കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് സന്തോഷം, സ്വകാര്യബസ് ഉടമകൾക്കും തൊഴിലാളികൾക്കും ആശങ്ക… യു.ഡി.എഫ്. സർക്കാരിന്റെ അഭിമാനപദ്ധതിയായ പ്രിയദർശിനി സൗജന്യയാത്ര പദ്ധതി പത്തുദിനം പിന്നിട്ടപ്പോൾ നിരത്തിലെ ചിത്രമിങ്ങനെ. പൊതുജനം സ്വീകരിച്ച പ്രിയപദ്ധതി സ്വകാര്യ ബസ് മേഖലയ്ക്ക് അത്ര പ്രിയങ്കരമല്ല.
കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിവന്നതോടെ സ്വകാര്യബസുകളുടെ വരുമാനത്തിൽ ദിവസേന 3000 മുതൽ 6000 രൂപ വരെ കുറവുവരുന്നതായി കോഴിക്കോട് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. അതേസമയം, പദ്ധതിക്ക് പൊതുജനങ്ങൾക്കിടയിൽ വൻ സ്വീകാര്യതയാണ്.
പ്രിയദർശിനി പദ്ധതിയുടെ വരവോടെ കെ.എസ്.ആർ.ടി.സി. ഓർഡിനറി യാത്രക്കാരുടെ എണ്ണം ഗണ്യമായി വലിയ രീതിയിൽ ഉയർന്നു. ദിവസേന ആറായിരത്തോളം യാത്രക്കാരുടെ വർധനയുണ്ടായതായി ജീവനക്കാർ പറഞ്ഞു .
സ്കൂൾ കൗൺസിലിംഗിനിടെ ആ ഒമ്പതാം ക്ലാസുകാരി തുറന്നുപറഞ്ഞത് കേട്ട് അധ്യാപകർ ഞെട്ടി; പത്തനംതിട്ടയിൽ പുറത്തുവന്നത് നടുക്കുന്ന വിവരം!


“സതീശനെ ഇനി കാണണ്ട, പിച്ചച്ചട്ടിയുമായി നിൽക്കില്ല” , സുരേഷ് ഗോപി ആദ്യം അമ്മ ശുദ്ധീകരിക്കട്ടെ!”; മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ് ജി. സുകുമാരൻ നായർ!







