ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ദൃശ്യവിസ്മയങ്ങളിൽ ഒന്നായ ‘കൽക്കി 2898 എഡി’ റിലീസ് ചെയ്തിട്ട് ഇന്നേക്ക് രണ്ട് വർഷം. സ്വപ്‌നമായി തുടങ്ങി, പ്രേക്ഷകർ നെഞ്ചിലേറ്റിയതോടെ ആഗോള പ്രതിഭാസമായി മാറിയ ചിത്രത്തിന്റെ രണ്ടാം വാർഷികം ആഘോഷമാക്കുകയാണ് അണിയറപ്രവർത്തകരും സിനിമാ ലോകവും.
‘ഒരു സ്വപ്‌നത്തോടെയാണ് ഞങ്ങൾ തുടങ്ങിയത്… നിങ്ങളതിനെ ഒരു പ്രതിഭാസമാക്കി മാറ്റി. കൽക്കി സിനിമാറ്റിക് യൂണിവേഴ്‌സിന്റെ യാത്ര തുടരുകയാണ്’, എന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ സാമൂഹികമാധ്യമങ്ങളിൽ ഇങ്ങനെ കുറിക്കുകയുണ്ടായി .
പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ തുടങ്ങിയ വൻതാരനിര അണിനിരന്ന സയൻസ് ഫിക്ഷൻ മിത്തോളജി ചിത്രം ബോക്‌സ് ഓഫീസിൽ വൻ റെക്കോർഡുകളാണ് സൃഷ്ടിച്ചത്. നാഗ് അശ്വിൻ എന്ന സംവിധായകന്റെ ദീർഘവീക്ഷണവും വിഷ്വൽ എഫക്ട്‌സും ചിത്രത്തെ ഇന്ത്യൻ സിനിമയിലെ നാഴികക്കല്ലാക്കി മാറ്റി.
വിജയ് വാങ്ങിയത് റെക്കോർഡ് പ്രതിഫലം; ‘ജനനായകൻ’ താരങ്ങൾക്ക് എത്ര ലഭിച്ചു? അഭിനയിച്ച എല്ലാവർക്കും കോടികളോ ?
ഒന്നാം ഭാഗം വൻ വിജയമായതോടെ, ‘കൽക്കി സിനിമാറ്റിക് യൂണിവേഴ്‌സ്’ ഇനി എങ്ങോട്ട് എന്ന ആകാംഷയിലാണ് സിനിമാ പ്രേമികൾ. ജൂൺ 27-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തിയ ചിത്രം ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു. 600 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് 1200 കോടിയിലേറെയാണ് ലഭിച്ചത് .


ഗർഭകാലത്തെ അവശതകൾ വകവെക്കാതെ നൃത്തവേദിയിൽ സാമന്ത; വിശേഷം പങ്കുവെച്ച് സംവിധായിക







