ന്യൂഡൽഹി: ഇന്ത്യയിലെ ചായപ്രേമികളുടെ ശീലങ്ങളിൽ വലിയ മാറ്റങ്ങൾ പ്രകടമാകുന്നതായി പ്രമുഖ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ ഇൻസ്റ്റാമാർട്ടിന്റെ ഇന്ത്യയിലെ ചായപ്രേമികളുടെ നഗരമായി ബെംഗളൂരു; വിപണിയിൽ അതിവേഗം കുതിച്ചുയർന്ന് കൊച്ചിയും തിരുവനന്തപുരവും. പുതിയ പഠന റിപ്പോർട്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ ചായ ഓർഡർ ചെയ്യുന്ന നഗരമായി സിലിക്കൺ വാലിയായ ബെംഗളൂരു മാറിയപ്പോൾ, ചായ വിപണിയിൽ അതിവേഗ വളർച്ച രേഖപ്പെടുത്തുന്ന നഗരങ്ങളുടെ മുൻനിരയിൽ കേരളത്തിലെ കൊച്ചിയും തിരുവനന്തപുരവും ഇടംപിടിച്ചു. രാജ്യത്തെ 130-ലധികം നഗരങ്ങളിലെ ചായ ഓർഡറുകൾ വിശകലനം ചെയ്താണ് ഈ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.
സൗഭാഗ്യയുടെ ആ സ്വപ്നം തകർത്തത് ആര്? ‘പൂവ്’ ഉപേക്ഷിച്ചതിന് പിന്നിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!
ഏറ്റവും കൂടുതൽ ചായ ഓർഡറുകൾ ലഭിച്ച നഗരങ്ങളിൽ ബെംഗളൂരുവിന് തൊട്ടുപിന്നാലെ മുംബൈയും ഹൈദരാബാദും സ്ഥാനമുറപ്പിച്ചു. എന്നാൽ, ഓർഡറുകളിൽ പ്രതിവർഷം 64 ശതമാനം വളർച്ച രേഖപ്പെടുത്തി ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറാണ് രാജ്യത്ത് ഏറ്റവും വേഗത്തിൽ വളരുന്ന ചായ വിപണിയായി മാറിയത്. ഈ പട്ടികയിലാണ് കേരളത്തിലെ പ്രമുഖ നഗരങ്ങളായ തിരുവനന്തപുരവും കൊച്ചിയും മികച്ച വളർച്ചയോടെ തൊട്ടുപിന്നാലെയുള്ളത്.
പുതുപുത്തൻ പരീക്ഷണങ്ങൾ വിപണിയിൽ നടക്കുന്നുണ്ടെങ്കിലും രുചിയുടെ കാര്യത്തിൽ ഇന്ത്യക്കാർ ഇപ്പോഴും പരമ്പരാഗത ചായകളെയാണ് കൂടുതൽ നെഞ്ചിലേറ്റുന്നത്.
പ്രമേഹ ചികിത്സയിൽ വിപ്ലവം: ആഴ്ചയിലൊരിക്കൽ മാത്രം എടുക്കേണ്ട ലോകത്തിലെ ആദ്യ ഇൻസുലിൻ ‘അവിക്ലി’ ഇന്ത്യയിലെത്തി
ഇഞ്ചിച്ചായ തന്നെയാണ് വിപണിയിൽ ഏറ്റവും ജനപ്രിയമായി തുടരുന്നത്.ബ്ലാക്ക് ടീ, ഏലക്ക ചായ, ഗ്രീൻ ടീ, മസാല ചായ എന്നിവയും ഡിമാൻഡിൽ മുന്നിലുണ്ട്. പുതുതലമുറയുടെ താല്പര്യങ്ങൾക്കനുസരിച്ച് വിപണിയിൽ വലിയ മാറ്റങ്ങളും ദൃശ്യമാണ്. പെട്ടെന്ന് കുടിക്കാൻ പാകത്തിലുള്ള ‘റെഡി-ടു-ഡ്രിങ്ക് ടീ’ വിഭാഗം വിപണിയിൽ 109 ശതമാനം വളർച്ച നേടി. ഫ്ലേവർഡ് ചായകളിൽ പീച്ച് ടീയുടെ (Peach Tea) ആവശ്യകതയിൽ 62 മടങ്ങ് വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതിനുപുറമെ തുളസി ടീ, ബ്ലൂ പീ ടീ (ശംഖുപുഷ്പം ചായ), കൊംബുച (Kombucha) തുടങ്ങിയ ഹെൽത്തി ചായകൾക്കും ആവശ്യക്കാർ ഏറിവരുന്നതായി ഇൻസ്റ്റാമാർട്ടിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.









