ആലപ്പുഴ: പ്രാദേശിക അവധിയില്ലാതെ ചമ്പക്കുളം മൂലം ജലോത്സവം ഇന്ന്. ഏഴു ചുണ്ടൻവള്ളങ്ങളടക്കം 14 കളിവള്ളങ്ങളാണ് ജലമേളയിൽ മാറ്റുരയ്ക്കുന്നത്. ഉച്ചയ്ക്ക് രണ്ടിന് കളക്ടർ ഷാജി വി. നായർ പതാകയുയർത്തുന്നതോടെ ചടങ്ങുകൾക്കു തുടക്കമാകും. തുടർന്നുനടക്കുന്ന സമ്മേളനം മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. റെജി ചെറിയാൻ എം.എൽ.എ. അധ്യക്ഷത വഹിക്കും.
ജലോത്സവത്തിന് പ്രാദേശിക അവധി വേണമെന്ന ആവശ്യം കുട്ടനാട് എംഎൽഎ റെജി ചെറിയാൻ നിയമസഭയിൽ ഉന്നയിച്ചതുമായി ബന്ധപ്പെട്ട് അടുത്തിടെ വള്ളംകളി വാർത്തയായിരുന്നു. വള്ളംകളി നടക്കുന്ന ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ സബ്മിഷൻ. പരിശോധിച്ച് തീരുമാനിക്കാമെന്ന് സബ്മിഷന് മറുപടി പറഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രി സീറ്റിൽ ഇരുന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയോട് ‘ഒരു കാരണവശാലും കൊടുക്കില്ല’ എന്ന് പയുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചു. സഭയിലെ മൈക്ക് പിടിച്ചെടുത്ത സംഭാഷണമാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
വള്ളംകളി നടക്കുന്ന ദിവസം പ്രാദേശിക അവധി പ്രഖ്യാപിക്കുമോ എന്ന കാര്യം ഇതോടെ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എന്നാൽ, ഇതുവരെ പ്രാദേശിക അവധി അനുവദിച്ചിട്ടില്ല.
ഉച്ചയ്ക്ക് 2.30-ന് മാസ് ഡ്രില്ലും 2.45-ന് ജില്ല പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് ജലഘോഷയാത്രയും ഫ്ളാഗ് ഓഫ് ചെയ്യും. തുടർന്ന് മൂന്നുമണിമുതൽ പ്രാഥമിക മത്സരങ്ങളാരംഭിക്കും. ആദ്യം ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സ് മത്സരമാണ്. പിന്നാലെ ചെറുവള്ളങ്ങളുടെ പ്രദർശന മത്സരം നടക്കും. ചെറിയൊരു ഇടവേളയ്ക്കുശേഷമായിരിക്കും ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും ചുണ്ടൻവള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലും നടക്കുക.
വീണ സേവനമൊന്നും നല്‍കിയിട്ടില്ല; പണം നല്‍കിയത് പിണറായിയുമായുള്ള അടുപ്പത്തിന്റെ പേരില്‍; പിണറായിക്കും വീണയ്ക്കും കുരുക്കായി കർത്തയുടെ മൊഴി
വൈകീട്ട് 4.10-നു നടക്കുന്ന സാംസ്കാരിക സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിൻ ജോസഫ് അധ്യക്ഷനാകുന്ന ചടങ്ങിൽ ഇത്തവണത്തെ വള്ളംകളിയുടെ ബ്രാൻഡ് അംബാസഡറായ നടൻ പ്രമോദ് വെളിയനാടിനെ ആദരിക്കും. തുടർന്നു നടക്കുന്ന സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനവിതരണവും കൊടിക്കുന്നിൽ സുരേഷ് എം.പി. നിർവഹിക്കും.


സംസ്ഥാനത്ത് ഐ.പി.എസ് ഉദ്യോഗസ്ഥതലത്തില്‍ വൻ അഴിച്ചുപണി: 10 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി







