തിരുവനന്തപുരം : മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഏർപ്പെടുത്തിയിരുന്ന മൂന്ന് വർഷത്തെ വിലക്ക് പിൻവലിക്കാൻ തീരുമാനം.ഇന്ന് ചേർന്ന കെ .സി. എ യുടെ സ്പെഷ്യൽ ജനറൽ ബോഡി യോഗത്തിന്റേതാണ് തീരുമാനം.
കേരള ക്രിക്കറ്റ് അസോസിയേഷന് അപകീർത്തി വരുത്തുന്ന തരത്തിൽ ദൃശ്യ-സാമൂഹിക മാധ്യമങ്ങളിലൂടെ പരാമർശങ്ങൾ നടത്തിയതിന്റെ പേരിലാണ് ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കിയിരുന്നത്.
കെ സി എ യുടെ ഈ നടപടിക്കെതിരെ ശ്രീശാന്ത് തിരുവനന്തപുരം മുൻസിഫ് കോടതിയിൽ ഹർജി നൽകിയെങ്കിലും കോടതി ഹർജി തള്ളിയിരുന്നു.തുടർന്ന് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ നടത്തിയ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ശ്രീശാന്ത് ഔദ്യോഗികമായി മാപ്പപേക്ഷ സമർപ്പിച്ചു.
ദേവാൻഷ് ശൗര്യയുടെ മരണം: കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് കുടുംബം; മുഖ്യമന്ത്രിയെ കാണും
കെ സി എ യുടെ സ്പെഷ്യൽ ജനറൽ ബോഡി യോഗം ശ്രീശാന്തിന്റെ മാപ്പപേക്ഷ വിശദമായി ചർച്ച ചെയ്യു കയും അദ്ദേഹം നിരുപാധികം ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ വിലക്ക് പിൻവലിക്കാൻഏകകണ്ഠംന തീരുമാനിക്കുകയുമായിരുന്നു.
ശ്രീശാന്ത് ഭാവിയിൽ ഇത്തരം നടപടികൾ ആവർത്തിച്ചാൽ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് കെ .സി. എ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിലക്ക് പിൻവലിച്ചതോടെ കേരള ക്രിക്കറ്റ് ലീഗ് സീസൺ 3-ൽ ഏരീസ് കൊല്ലം സെയിലേഴ്സ് ടീമിന്റെ സഹഉടമയായി തുടരാൻ ശ്രീശാന്തിന് സാധിക്കും. കഴിഞ്ഞ കെ സി എൽ സീസൺ മത്സരങ്ങൾക്ക് മുൻപായിരുന്നു കേരള ക്രിക്കറ്റ് അസോസിയേഷൻ ശ്രീശാന്തിന് വിലക്ക് ഏർപ്പെടുത്തിയത്.


ഇനി കള്ളത്തരം നടക്കില്ല ; റേഷൻകടകളിൽ ഇ – ത്രാസ്







