ഒന്നും രണ്ടുമല്ല, 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം ജപ്പാനില്‍ നിന്ന് ഇന്ത്യയിലെത്തും. വമ്പന്‍ വാഗ്ദാനമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജപ്പാന് പ്രധാനമന്ത്രി സനയ് തകയ്ച്ചിയില്‍ നിന്നും ചര്‍ച്ചകളെ തുടര്‍ന്ന് ലഭിച്ചിരിക്കുന്നത്. വിവിധ മേഖലകളില്‍ വന്‍ കുതിച്ചുചാട്ടത്തിന് കളമൊരുങ്ങുകയാണ്.
ഇന്ത്യയിലെ ജാപ്പനീസ് കമ്പനികളുടെ എണ്ണം ഇരട്ടിയാക്കുന്നതിനൊപ്പം, പ്രതിരോധം, ഊര്‍ജ്ജം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കാനും ഇരു രാജ്യങ്ങളും ധാരണയിലെത്തി. ഇന്ത്യയില്‍ നിക്ഷേപിക്കുന്ന ജാപ്പനീസ് കമ്പനികളുടെ എണ്ണം നിലവിലുള്ളതിന്റെ ഇരട്ടിയാക്കുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ അത് വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും.
ഇന്ത്യ-ജപ്പാന് ബന്ധം സവിശേഷ സാമ്പത്തിക സുരക്ഷാ പങ്കാളിത്തമായി ഉയര്‍ത്തുന്നതോടെ പ്രതിരോധമടക്കം മേഖലകളിലെ സഹകരണത്തിന് വഴിതുറക്കും. സമുദ്ര സുരക്ഷയ്ക്കും ഊര്‍ജ്ജരംഗത്തെ സഹകരണത്തിനും മുന്‍ഗണനയും നല്‍കാനാണ് ധാരണ. ഊര്‍ജ്ജം, വ്യാപാരം, ഔഷധ നിര്‍മ്മാണം, മെഡിക്കല്‍ ഉപകരണങ്ങള്‍, തൊഴിലവസരം തുടങ്ങി നിരവധി മേഖലകളിലും കരാറില്‍ ഒപ്പു വച്ചു. ഇന്ത്യയുടെ വികസനത്തില്‍ ജപ്പാന് പ്രധാനപ്പെട്ട കണ്ണിയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു.
OpenAI ഇന്ത്യ തലപ്പത്തേക്ക് പ്രഭ്ജീത് സിങ്; എഐ രംഗത്ത് വൻ മാറ്റത്തിനൊരുങ്ങി കമ്പനി
രണ്ടു രാജ്യങ്ങളിലെയും വ്യവസായികളുടെ യോഗത്തിലും ജാപ്പനീസ് പ്രധാനമന്ത്രി പങ്കെടുത്തു. മോദിയെ ജ്യേഷ്ഠ സഹോദരനാണെന്ന് വിശേഷിപ്പിച്ച തകയ്ച്ചി ഇന്‍ഡോ പസഫിക് മേഖലയിലെ സമാധാനത്തിനും സമൃദ്ധിക്കും ഇന്ത്യയുമായി ചേര്‍ന്നു നില്‍ക്കുമെന്നും വ്യക്തമാക്കി.


ഖമനേയിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഇന്ത്യന്‍ പ്രതിനിധി സംഘം







