നാലാമത്തെ ആഴ്ചയിലും ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴുന്ന പ്രവണതയാണ്. ഹോര്‍മുസ് കടലിടുക്കിലൂടെ ചരക്ക് നീക്കം പുനരാരംഭിച്ചതും യുഎസും ഇറാനും തമ്മിലുള്ള ചര്‍ച്ചയില്‍ പുരോഗതി ഉണ്ടായതുമാണ് ഇതിന്റെ പ്രധാനകാരണം.
ഇതോടെ ബ്രെന്റ് ക്രൂഡ് ബാരലിന് 71 ഡോളറിലെത്തി. ഡബ്ല്യു.ടി.ഐ ആകട്ടെ 68 ഡോളര്‍ നിലവാരത്തിലുമാണ്.2024ന് ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ വിലയിടിവാണിത്. വരും വര്‍ഷങ്ങളില്‍ വില താഴുമെന്ന പ്രതീക്ഷയില്‍ പ്രമുഖ ധനകാര്യ സ്ഥാപനമായ മക്വാറി ക്രൂഡ് വില അനുമാനം താഴ്ത്തിയിട്ടുണ്ട്.ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ടാങ്കര്‍ ഗതാഗതം സാധാരണ നിലയിലാകുന്നത് വിതരണ ശൃംഖലയിലെ ആശങ്ക കുറയാന്‍ ഇടയായി.
എണ്ണ വിതരണം യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തുകയും സൗദി അറേബ്യയില്‍നിന്നുള്ള കയറ്റുമതി യുദ്ധത്തിന് മുമ്പുള്ളതിന്റെ 90 ശതമാനത്തോളം വീണ്ടെടുക്കുകയും ചെയ്തു.
സൗദിയുടെ ഭൂരിഭാഗം എണ്ണക്കപ്പലുകളും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. ജൂണ്‍ പകുതിയോടെ അമേരിക്കയും ഇറാനും തമ്മില്‍ ഒപ്പിട്ട പ്രാഥമിക ധാരണാപത്രം വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് പുതിയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റുകൾ വരുന്നു; ഔദ്യോഗിക പ്രഖ്യാപനം ജൂലൈ 22-ന്
ആഗോള എണ്ണ വിപണിയിലെ വിതരണം കൂടുന്നതും നയതന്ത്ര നീക്കങ്ങളും വില കുറയാന്‍ സാഹചര്യമൊരുക്കും. ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷാ പ്രശ്നങ്ങളും അന്താരാഷ്ട്ര ഇന്‍വെന്ററികളിലെ കുറവും വിപണിയെ സ്വാധീനിക്കുമെന്നാണ് നിഗമനം.


സാധാരണ വേഷത്തിൽ പൊലീസ്, വെള്ള തുണികൾ മറയാക്കി; 21ആം ദിനം സോനം വാങ്ചുകിനെ ജന്തർ മന്തറിൽനിന്ന് ആശുപത്രിയിലേക്ക് മാറ്റി പൊലീസ്!







