നര്‍ത്തകിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ സൗഭാഗ്യ വെങ്കിടേഷ് തന്റെ സ്വപ്ന ബിസിനസ് സംരംഭമായ ‘പൂവ്’ ഉപേക്ഷിക്കുന്നു. ബിസിനസ് പങ്കാളിയില്‍ നിന്നുണ്ടായ ചതിയെത്തുടര്‍ന്നാണ് അങ്ങേയറ്റം വേദനയോടെ ഇത്തരമൊരു തീരുമാനത്തിലേക്ക് തനിക്ക് എത്തേണ്ടി വന്നതെന്ന് സൗഭാഗ്യ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. മകളുടെ നാലാം പിറന്നാള്‍ ദിനത്തിലായിരുന്നു സൗഭാഗ്യയും ഭര്‍ത്താവ് അര്‍ജുനും ചേര്‍ന്ന് ഏറെ പ്രതീക്ഷകളോടെ ഈ പുതിയ സംരംഭം പ്രഖ്യാപിച്ചിരുന്നത്.
തന്റെ സ്വപ്നങ്ങളില്‍ വിശ്വാസമില്ലാതായതുകൊണ്ടോ ആവശ്യത്തിന് പിന്തുണ ലഭിക്കാത്തതുകൊണ്ടോ അല്ല ‘പൂവ്’ അടച്ചുപൂട്ടുന്നതെന്ന് താരം വ്യക്തമാക്കുന്നു. ഏറെ വിശ്വസിച്ച ബിസിനസ് പങ്കാളിക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ സാധിക്കാതെ വരികയും അത് ചതിയില്‍ കലാശിക്കുകയുമായിരുന്നു. സമയം, സ്നേഹം, പണം, ഉറക്കമില്ലാത്ത രാത്രികള്‍ എന്നിവയെല്ലാം ഒടുവിലാണ് കഠിനാധ്വാനത്തിലൂടെ താനൊരു ബ്രാന്‍ഡ് കെട്ടിപ്പടുത്തത്. എന്നാൽ ഒരു ബ്രാൻഡ് നിലനിർത്തുക എന്നത് അങ്ങേയറ്റം ശ്രമകരമായ ഒന്നാണെന്നും ഇപ്പോൾ അതിനൊരു അവസാനമായിരിക്കുകയാണെന്നും താരം പങ്കുവെച്ചു.
”ബിസിനസില്‍ നമ്മള്‍ കാണിക്കുന്ന സത്യസന്ധതയും വിശ്വാസ്യതയും എല്ലാവരും പ്രകടിപ്പിക്കണമെന്നില്ല എന്നതാണ് ഈ തകര്‍ച്ചയിലൂടെ ഞാന്‍ പഠിച്ച പാഠം. ജീവിതത്തിൽ സമാധാനമാണ് പരമപ്രധാനം, അതില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകുന്നതിനു പകരം ഞാന്‍ എന്റെ ബിസിനസ് സ്വപ്നം ഉപേക്ഷിക്കുകയാണ്.” – സൗഭാഗ്യ പറയുന്നു.
പ്രോട്ടീൻ കിട്ടാൻ നമ്മളിനി എന്ത് ചെയ്യും..?
ഒരു സംരംഭക എന്ന നിലയില്‍ ഇനിയും തന്റെ യാത്ര അവസാനിക്കുന്നില്ലെന്നും ഈ ഒരു ചാപ്റ്റര്‍ മാത്രമാണ് താന്‍ അവസാനിപ്പിക്കുന്നതെന്നും സൗഭാഗ്യ കൂട്ടിച്ചേർത്തു. ‘പൂവ്’ എന്ന സംരംഭത്തിന്റെ ആദ്യദിനം മുതല്‍ തന്നെ തന്നേയും തന്റെ ബ്രാൻഡിനെയും പിന്തുണച്ച എല്ലാവര്‍ക്കും താരം നന്ദി അറിയിച്ചു. കൂടുതല്‍ കരുത്തയായി, ഏറ്റവും മികച്ചൊരു സംരഭവുമായി ഭാവിയിൽ വീണ്ടുമെത്തുമെന്ന ഉറപ്പോടെയാണ് സൗഭാഗ്യ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.


ജയിലിൽ കിടന്ന് സത്യപ്രതിജ്ഞ, ഇപ്പോൾ 6 മാസം അവധിയും; ഇത് സുഗതനെ രക്ഷിക്കാനുള്ള ബിജെപി കുതന്ത്രമോ? ; മേയർ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് സിപിഎം കോടതിയിൽ!







