ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളായ ജിയോ , എയർടെൽ,വോഡഫോൺ ഐഡിയ എന്നിവർ മൊബൈൽ റീചാർജ് നിരക്കുകൾ വീണ്ടും വർധിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. പ്രമുഖ ആഗോള സാമ്പത്തിക ഗവേഷണ സ്ഥാപനമായ ‘നൊമൂറ റിസർച്ചിന്റെ’ പഠന റിപ്പോർട്ടിലാണ് ഉപഭോക്താക്കൾക്ക് തിരിച്ചടിയാകുന്ന ഈ വിവരമുള്ളത്. 15 ശതമാനം വരെയുള്ള നിരക്ക് വർധനവാണ് കമ്പനികൾ ലക്ഷ്യമിടുന്നത്.
ഈ വർഷം ഒക്ടോബർ – ഡിസംബർ മാസങ്ങൾക്കുള്ളിൽ തന്നെ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നേക്കുമെന്നാണ് സൂചന. ഇന്ധനവിലയും പാചകവാതക നിരക്കുകളും സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റുകളെ തകിടം മറിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ, മൊബൈൽ നിരക്കുകളിലെ ഈ പുതിയ വർധനവ് ജനങ്ങൾക്ക് വലിയൊരു ആഘാതമായി മാറും.
5G സേവനങ്ങളിലേക്കുള്ള വലിയ തോതിലുള്ള നിക്ഷേപവും, ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (ARPU) വർധിപ്പിക്കാനുള്ള കമ്പനികളുടെ ശ്രമങ്ങളുമാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
കഴിഞ്ഞ വർഷങ്ങളിലും സമാനമായ രീതിയിൽ കമ്പനികൾ ഒന്നിച്ച് നിരക്കുകൾ വർധിപ്പിച്ചിരുന്നു. വരാനിരിക്കുന്ന ഉത്സവ സീസണോട് അനുബന്ധിച്ചോ അതിനു ശേഷമോ നിരക്കുകളിൽ മാറ്റം വരാൻ സാധ്യതയുള്ളതിനാൽ, സാധാരണക്കാരായ മൊബൈൽ ഉപഭോക്താക്കളുടെ മാസച്ചെലവ് ഇനിയും ഉയരും.


മെറ്റക്ക് യൂറോപ്യൻ യൂണിയൻ നൽകിയ മുന്നറിയിപ്പെന്ത്? കോടികളുടെ പിഴ നൽകേണ്ടിവരുമോ?







