സിനിമ സൂപ്പര്‍ഹിറ്റ് പക്ഷേ പിന്നീട് നായകന് ജീവിതത്തില്‍ സംഭവിച്ചത് എന്ത്

വെളളിത്തിര എല്ലാക്കാലത്തും വിസ്മയിപ്പിക്കാറുണ്ട്. സിനിമയുടെ വെളളിവെളിച്ചത്തില്‍ ഭാഗ്യം തേടിയെത്തിയ നടനാണ് ആകാശഗംഗയയിലെ നായകനായ റിയാസ് ഹസ്സനും.
ബിസിനസ് കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന റിയാസിന് സിനിമയെന്നാല്‍ അത്രയ്ക്ക് പ്രിയമായിരുന്നു.
അഭിനയത്തില്‍ ശാസ്ത്രീയമായ പരിശീലനം നേടാന്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്ന് പഠിച്ച് ബിരുദം നേടി. പിന്നീട് നടന്‍ സ്ഫടികം ജോര്‍ജ് വഴി സംവിധായകന്‍ വിനയന്റെ അടുത്തെത്തി.
വിനയന്‍ തന്നെ നിര്‍മ്മിച്ച ഹൊറര്‍ ചിത്രത്തിലെ നായകനായി റിയാസിനെ പ്രഖ്യാപിച്ചു. മറ്റ് പ്രൊഡ്യൂസര്‍മാരെ പോലെ റിസ്‌ക് എടുക്കാന്‍ മടിക്കാതെ ദിവ്യ ഉണ്ണിക്കും മയൂരിക്കുമൊപ്പം കാസ്റ്റു ചെയ്തു.
നായികാ കേന്ദ്രീകൃതമായ സിനിമയില്‍ സ്‌ക്രിപ്റ്റും മേക്കിങ്ങുമായിരുന്നു ഹൈലൈറ്റ്.

സിനിമ വന്‍ഹിറ്റായി. പക്ഷെ നായകനായ റിയാസിന് പിന്നീട് ഹിറ്റുകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. ചിലര്‍ മികച്ച പ്രകടനമെന്ന് വിലയിരുത്തിയപ്പോള്‍ മറ്റ് ചിലര്‍ വിമര്‍ശനങ്ങളുമായി എത്തി. റിയാസിന്റെ ഭാവാഭിനയം അത്ര മെച്ചമായില്ലെന്നായിരുന്നു ആരോപണം. രൂപഭംഗിയുളള റിയാസ് മലയാളത്തിലെ മികച്ച നായകന്‍മാരില്‍ ഒരാളാവുമെന്ന് വിലയിരുത്തപ്പെട്ടു. പക്ഷെ സംഭവിച്ചത് തിരിച്ചും.
സിനിമയില്‍ വേണ്ട സമയത്ത് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ആരുമില്ലായിരുന്നു റിയാസിന്. ഏതു തരം പടങ്ങള്‍ തിരഞ്ഞെടുക്കണം ഏതു തരം കഥാപാത്രങ്ങള്‍ ചെയ്യണം ഏതൊക്കെ സംവിധായകരുമായി സഹകരിക്കണം എങ്ങനെ സെല്‍ഫ് മാര്‍ക്കറ്റ് ചെയ്യണം ഒന്നും അറിയില്ല. ഏതൊക്കെയോ ചില സിനിമകള്‍ വന്നു. അതിലൊക്കെ അഭിനയിച്ചു. ചിലതില്‍ നായകനായി. ചിലതില്‍ സൈഡ് റോളുകള്‍ ചെയ്തു.

അവയൊക്കെ പരാജയമായി. വീണ്ടും നായകനായ സംഭവാമി യുഗേ യുഗേ എന്ന പടം എട്ട് നിലയില്‍ പൊട്ടി. പിന്നീട് ചെറിയ വേഷങ്ങളിലൊതുങ്ങി. ക്രമേണ സിനിമകള്‍ കുറഞ്ഞു കുറഞ്ഞു വന്ന് തീര്‍ത്തും ഇല്ലാതായി.ഇതിനിടയില്‍ വിവാഹം. അഴകിയ രാവണന്‍ സിനിമയിലെ വെണ്ണിലാ ചന്ദനക്കിണ്ണം, നിറത്തിലെ ശുക്രിയ എന്നീ പാട്ടുകള്‍ പാടിയ ശബ്നം. റിയാസും ശബ്നവും തമ്മിലുളള അടുപ്പത്തിന്റെ പിന്നണിക്കഥയും ഏറെ കൗതുകം നിറഞ്ഞതാണ്.സിനിമയില്‍ പ്രതീക്ഷിച്ച ഭാവിയുണ്ടായില്ലെങ്കിലും റിയാസിന്റെ ഭാഗ്യമായിരുന്നു ശബ്നം. കലാകാരിയായ ശബ്നത്തിന് റിയാസിനെ ആഴത്തില്‍ ഉള്‍ക്കൊളളാന്‍ കഴിയുമായിരുന്നു.

പക്ഷെ ശ്രമങ്ങള്‍ ഫലം കണ്ടില്ല. സിനിമ വിട്ട് ബിസിനസിലേക്ക് നീങ്ങി. കൊല്ലം കേന്ദ്രീകരിച്ചായിരുന്നു ബിസിനസ്. ഒരു ഇന്റര്‍നാഷനല്‍ ബ്രാന്‍ഡിന്റെ ഏജന്‍സി എടുത്തു. അത് നല്ല നിലയില്‍ മുന്നോട്ട് പോയി. അതോടെ സിനിമ എന്ന സ്വപ്നംമാഞ്ഞു തുടങ്ങി. റിയാസ് ബിസിനസില്‍ ശ്രദ്ധ അര്‍പ്പിച്ചു. അതിന് ഫലവുമുണ്ടായി. ആ ഘട്ടത്തില്‍ ശബ്നത്തിന്റെ സംഗീത ഉപരിപഠനത്തിനായി കുടുംബസമേതം താമസം തിരുവനന്തപുരത്തേക്ക് മാറ്റി. പിന്നീട് ബിസിനസ് ദുബായിലേക്ക് മാറ്റി. ഇപ്പോള്‍ ഒരു സുഹൃത്തിനൊപ്പം ചേര്‍ന്ന് സ്റ്റോണ്‍ എന്ന പേരില്‍ പരസ്യ കമ്പനി നടത്തി വരുന്നു. സാമാന്യം നല്ല വരുമാനം അതില്‍ നിന്ന് ലഭിക്കുന്നുണ്ട്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.