മഞ്ജു പിള്ളയുടെ മകളായ ദയ സുജിത്തിന് പിന്തുണ അറിയിച്ചെത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി. യൂട്യൂബ് ചാനലിലൂടെയായിരുന്നു ഇതേക്കുറിച്ച് അവര്‍ സംസാരിച്ചത്. ആ പെണ്‍കുട്ടിയെക്കുറിച്ച് ഒരു സ്ത്രീ വളരെ മോശമായി സംസാരിക്കുന്നത് കേട്ടു. ആ സ്ത്രീ പറഞ്ഞതിനോട് എല്ലാവരും എതിരാണെന്ന് കണ്ടപ്പോള്‍ സന്തോഷം തോന്നി. അങ്ങനെയൊരു വീഡിയോയ്ക്ക് താഴെ വന്ന് പറഞ്ഞ വ്യക്തിക്ക് തന്നെ, പെണ്‍കുട്ടിയെ പറഞ്ഞവരെ തന്നെ പറയുന്നത് കാണുമ്പോള്‍, സമൂഹത്തില്‍ വന്ന മാറ്റം ഒരുപാട് സന്തോഷം തരുന്നുണ്ട്.
ഞാന്‍ ഇത് പറയാനുള്ള കാരണം, ഒരാള്‍ എന്ത് വസ്ത്രം ധരിക്കണമെന്നോ, എന്ത് തൊഴില്‍ ചെയ്യണമെന്നോ എന്നത് അവരവരുടെ വ്യക്തി സ്വാതന്ത്ര്യം തന്നെയാണ്. പക്ഷേ, ആ പെണ്‍കുട്ടിയെ പിന്തുണയ്ക്കുന്നവര്‍ അവരുടെ വീഡിയോയുടെ കൂടെ വിമര്‍ശിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല. നിങ്ങള്‍ക്ക് ആ സ്ത്രീയെ വിമര്‍ശിക്കണമെന്നുണ്ടെങ്കില്‍, അവര്‍ പറഞ്ഞത് മുഴുവന്‍ വീഡിയോ കൊണ്ടുവന്ന് ഇട്ടിട്ട്, അതിന്റെ മുകളില്‍ വിമര്‍ശനം പറയുമ്പോള്‍ , ആ പെണ്‍കുട്ടിയെ മോശം പറഞ്ഞത് നമ്മള് സമൂഹത്തെ കേള്‍പ്പിച്ച് കൊണ്ടിരിക്കുകയാണ്. അത് ശരിയാണെന്ന് തോന്നുന്നില്ല. നമ്മളെന്തിനാണ് ആ വിഷ്വലുകള്‍ക്ക്, വീഡിയോയ്ക്ക് പ്രാധാന്യം കൊടുക്കുന്നത്.
ആ പറഞ്ഞ സ്ത്രീയെ വിമര്‍ശിക്കുക എന്നതാണ് നമ്മുടെ ഉദ്ദേശം. അതിനല്ലേ പ്രാധാന്യം കൊടുക്കേണ്ടത്. അല്ലാതെ ആ സത്രീയുടെ വീഡിയോ ഇട്ടിട്ട് അത് പകുതിയോളം വിഷ്വല്‍ കാണിച്ച്, പിന്നീട് നമ്മുടെ അഭിപ്രായം പറയുമ്പോള്‍ വ്യൂവര്‍ഷിപ്പ് കൂട്ടാനാണോ എന്ന് സംശയം തോന്നുക എന്നത് മാത്രമല്ല, അത് കൂടുതല്‍ ആ പെണ്‍കുട്ടിയെ വേദനിപ്പിക്കുന്ന അവസ്ഥയിലേക്ക് കൊണ്ടുപോവും. നല്ല ധൈര്യമുള്ള കുട്ടിയാണ്. എങ്കില്‍ പോലും അതുണ്ടാക്കുന്ന വേദന നിങ്ങള്‍ക്ക് മനസിലാവില്ല. എന്നെ മോശമായി പറഞ്ഞ യൂട്യൂബറുടെ ഒരു വിഷയമുണ്ടായിരുന്നില്ലേ, അത് കോടതിയില്‍ വന്നപ്പോള്‍ നമ്മുടെ മൊഴി എടുക്കും. രഹസ്യ കോടതി, നമ്മളും ജഡ്ജും മാത്രമേയുണ്ടാവൂ. നമ്മളെക്കുറിച്ച് എന്തൊക്കെയാണോ മോശം പറഞ്ഞത് അതൊക്കെ നമ്മള് അവിടെ മൊഴിയില്‍ പറയണം. നമ്മളെക്കുറിച്ച് ഏതോ വ്യക്തി പറഞ്ഞ മോശം വാക്കുകള്‍ നമ്മള് തന്നെ ആവര്‍ത്തിക്കുക. ആ ഒരു അവസ്ഥ അനുഭവിച്ചിട്ടുള്ളവര്‍ക്കേ മനസിലാവൂ.
ഇത്തരം മോശം ഭാഷ പറയുന്നത് സദാചാരമാണോ. ഈ പെണ്‍കുട്ടി ഉടുത്തിരിക്കുന്ന വസ്ത്രത്തേക്കാള്‍ മലിനമായ പദപ്രയോഗങ്ങളും, ചേഷ്ടകളുമല്ലേ അവര്‍ ഉപയോഗിച്ചത്. താന്‍ ചെയ്യുന്നത് എന്താണെന്ന് അവര്‍ നോക്കിയാല്‍ മതി. മറ്റുള്ളവര്‍ പറയുന്നതിന് അനുസരിച്ച് ജീവിക്കാന്‍ നമുക്ക് പറ്റില്ല. ആ സ്ത്രീക്കെതിരെ ആ പെണ്‍കുട്ടി നടപടി എടുക്കുക തന്നെ വേണം. അത്രയും മോശമായ വാക്കുകളാണ് അവര്‍ ഉപയോഗിച്ചിട്ടുള്ളത്. ആ കുട്ടിക്ക് അവരുടേതായ ഇഷ്ടവും, പാഷനും, അങ്ങനെയെല്ലാമുണ്ട്. അത് അവളുടെ ഇഷ്ടം. അതനുസരിച്ച് അവള് ജീവിക്കട്ടെ. ഈ പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്നായിരുന്നു കമന്റുകള്‍.


ഗർഭകാലത്തെ അവശതകൾ വകവെക്കാതെ നൃത്തവേദിയിൽ സാമന്ത; വിശേഷം പങ്കുവെച്ച് സംവിധായിക
വിജയഗാഥയുമായി രണ്ട് വർഷം; ‘കൽക്കി’ സിനിമാറ്റിക് യൂണിവേഴ്സ് അടുത്ത ഘട്ടത്തിലേക്ക്







