സൂര്യയുടെ പുതിയ ചിത്രത്തിൽ മമിതയും! റിലീസ് തീയതി പ്രഖ്യാപിച്ചു!

ചെന്നൈ: സൂര്യ, മമിതാ ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശസ്ത തെലുങ്ക് സംവിധായകന്‍ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥ് ആന്‍ഡ് സണ്‍സ് ഓഗസ്റ്റ് 14ന് പ്രദര്‍ശനത്തിനെത്തും. ന്യൂസൂര്യ ഫിലിംസാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.
സൂര്യയും മമിതയും ചേര്‍ന്നുള്ള ‘പട്ടാംപൂച്ചി’ എന്ന പ്രൊമോ സോങ് ഇതിനകം സാമൂഹികമാധ്യമങ്ങളില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. മമിത ബൈജുവിന്റെ നൃത്തമാണ് ഗാനത്തിന്റെ ഹൈലൈറ്റ്. വിജയ് ബിന്നി ആണ് ഗാനത്തിന് നൃത്തം ഒരുക്കിയത്. സൂര്യയും മമിതയും ഒരുമിച്ചുള്ള രസകരമായ പ്രണയ ഗാനമായാണ് ‘പട്ടാംപൂച്ചി’ ഒരുക്കിയിരിക്കുന്നത് എന്നാണ് പ്രൊമോ വീഡിയോയിലെ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്.

മനോഹരമായ ലൊക്കേഷനുകള്‍, ദേശീയ പുരസ്‌ക്കാരത്തിനര്‍ഹനായ ജി.വി.പ്രകാശ് കുമാറിന്റെ സംഗീതം, മികച്ച ആക്ഷനുകള്‍ ഇവയെല്ലാം കോര്‍ത്തിണക്കി വലിയ മുതല്‍ മുടക്കിലാണ് ചിത്രം ഒരുക്കുന്നത്.സൂര്യയുടെ കരിയറിലെ 46-ാം ചിത്രമായി എത്തുന്ന വിശ്വനാഥ് ആന്‍ഡ് സണ്‍സ് ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസുമായി ചേര്‍ന്ന് തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ സിതാര എന്റര്‍ടെയ്ന്‍മെന്‍്സ് ആണ് നിര്‍മിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിര്‍മാതാക്കള്‍.

രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. പക്കാ ഫാമിലി എന്റര്‍ടെയ്നര്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ടീസറും നല്‍കിയത്.ഛായാഗ്രഹണം: നിമിഷ് രവി, സംഗീതം: ജി.വി. പ്രകാശ് കുമാര്‍, എഡിറ്റര്‍: നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈനര്‍: ബംഗ്ലാന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈന്‍ പ്രൊഡ്യൂസര്‍: കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകര്‍: ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യന്‍, ഫൈറ്റ് മാസ്റ്റര്‍: വി. വെങ്കട്ട്, നൃത്തസംവിധാനം: ശേഖര്‍ വി.ജെ, വിജയ് ബിന്നി, സംഭാഷണങ്ങള്‍: കെ.എന്‍. വിജയകുമാര്‍, ചീഫ് കോ- ഡയറക്റ്റര്‍: ശ്രീവാസ്തവ, കോ- ഡയറക്ടര്‍: അഞ്ജി ചോഡപനിഡി, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍: വാസുദേവ റാവു മൊജ്ജാദ, ഡിഐ: ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ്: വൈശാഖ് ശിവ, ഡോള്‍ബി അറ്റ്മോസ് മിക്സ്: ടി. ഉദയ് കുമാര്‍, ടീസര്‍ കട്ട്: ബലറാം
കൃഷ്ണന്‍, വിഷ്ണു രാമഗിരി, നിഖില്‍ നാദെല്ല, ചീഫ് അസോസിയേറ്റ് എഡിറ്റര്‍: ബലറാം കൃഷ്ണന്‍, പി.ആര്‍.ഒ: വാഴൂര്‍ ജോസ്.വന്‍ വിജയം നേടിയ വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിനു ശേഷം ന്യൂ സാഗാ അവതരിപ്പിക്കുന്ന ചിത്രമാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സ്.ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച ലക്കി ഭാസ്‌കറിനു ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും മികച്ച വിജയം നേടുകയും ചെയ്ത കറുപ്പിനു ശേഷം സൂര്യ അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും വിശ്വനാഥ് ആന്‍ഡ് സണ്‍സിന്റെ പ്രസക്തി ഏറെ വലുതാണ്. പ്രേമലുവിലൂടെ മലയാളി പ്രേഷകരുടെ പ്രിയതാരമായി മാറിയ മമിതാ ബൈജു നായികയായി എത്തുന്നതും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.