കൊച്ചി: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിപ്രകാരം പാവപ്പെട്ട രോഗികളെ ചികിത്സിച്ചതിന് മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികൾക്ക് മാത്രം നൽകാനുള്ള കുടിശിക 651 കോടി രൂപയിലേറെ. 2026 മേയ് 31 വരെയുള്ള കണക്കു മാത്രമാണിത് . 2019 ഏപ്രിൽ ഒന്നിന് പദ്ധതി നിലവിൽ വന്ന് ആറു മാസം കഴിഞ്ഞപ്പോൾ മുതൽ കുടിശിക വരുത്തിതുടങ്ങിയിരുന്നു.
ഫണ്ട് ലഭിക്കുന്ന മുറയ്‌ക്ക് പണം നൽകാമെന്ന ഉറപ്പിൽ വിതരണക്കാർ മരുന്നും ഉപകരണങ്ങളും എത്തിച്ചിരുന്നെങ്കിലും, കുടിശിക ഉയർന്നതോടെ വിതരണം വെട്ടിക്കുറച്ചു. പാവപ്പെട്ട രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയോ മരുന്ന് പണം മുടക്കി പുറത്തുനിന്ന് വാങ്ങാൻ നിർബന്ധിക്കുകയോ ചെയ്യേണ്ടി വരുന്നു.പുതിയ സർക്കാരിന്റെ ധവളപത്ര പ്രകാരം സർക്കാർ, സ്വകാര്യ ആശുപത്രികൾക്ക് മൊത്തം 2,017 കോടി നൽകാനുണ്ട്.
197 സർക്കാർ ആശുപത്രികളിലും നാലു കേന്ദ്ര സർക്കാർ ആശുപത്രികളിലും 364 സ്വകാര്യ ആശുപത്രികളിലും സേവനം ലഭ്യമാണെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം ചികിത്സാ സൗജന്യം സർക്കാർ-സ്വകാര്യ മേഖലകളിലായി പരിമിതപ്പെടുത്തി.ആയുഷ്മാൻ ഭാരത്-പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയുമായി സംയോജിപ്പിച്ചാണ് നടപ്പാക്കുന്നത്. മരുന്നുകൾ, പരിശോധനകൾ, ഡോക്ടർ ഫീസ്, മുറി വാടക, ഓപ്പറേഷൻ തിയേറ്റർ-ഐ.സി.യു, ഭക്ഷണം തുടങ്ങിയവയുടെ ചെലവ് ലഭിക്കും.
പൊതിച്ചോറിൽ വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി. ആശുപത്രിക്കുള്ളിൽ രാഷ്ട്രീയം അനുവദിക്കില്ല; എന്തുവില കൊടുത്തും തടയും!


തിരുവനന്തപുരം കോര്പ്പറേഷന് കൗണ്സില് യോഗം വെള്ളിയാഴ്ച; അവധി അപേക്ഷ സമർപ്പിച്ച് ജയിലിൽ കഴിയുന്ന ആർ.സുഗതൻ, അപേക്ഷ ബിജെപിക്ക് നിർണായകം







