ആ കീഴ്‌വഴക്കം മാറ്റി മറിച്ചു ;ഗീതു മോഹൻദാസിനെ പ്രശംസിച്ച് ഹുമ ഖുറേഷി

യഷ് നായകനാകുന്ന ഗീതുമോഹൻദാസ് ചിത്രം ‘ടോക്സിക്: എ ഫെയർടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ എന്ന ചിത്രത്തിന്റെ ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഗ്യാങ്സ്റ്റർ ആക്ഷൻ പശ്ചാത്തലത്തിലുള്ള സിനിമയും അതിലെ വമ്പൻ താരനിരയും ആരാധകർക്ക് വൻ ആവേശം പകരുന്നതാണ്.

ഇപ്പോൾ ചിത്രത്തിൽ എലിസബത്ത് എന്ന കഥാപാത്രം അവതരിപ്പിക്കുന്ന ഹുമ ഖുറേഷിയുടെ വാക്കുകളാണ് ശ്രദ്ധേയമായിരിക്കുന്നത്.

“മിക്ക ഹീറോകളും വനിതാസംവിധായകരുടെ വാക്കുകൾ കേൾക്കാറില്ല. എന്നാൽ യഷ് ആ കീഴ്‌വഴക്കം മാറ്റിമറിച്ചു.  ഗീതുമോഹൻദാസിനെപ്പോലൊരു സംവിധായിക യഷ് പോലൊരു സൂപ്പർതാരത്തെ നായകനാക്കി ഇത്രയും വലിയൊരു സിനിമ ചെയ്യുന്നത് കൊമേഴ്സ്യൽ സിനിമാരംഗത്ത് അധികം നടക്കാത്തതാണ്. ഇരുവരും തമ്മിൽ ജോലിയിലുള്ള സഹകരണം മാതൃകയാക്കാവുന്നതാണ്. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു സംവിധായികയ്ക്കൊപ്പം പ്രവർത്തിക്കുമ്പോൾ ഞാൻ ഏറെ ആവേശത്തിലായിരുന്നു.” ദി ലല്ലൻ ടോപ്പ് എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന് നൽകിയ അഭിമുഖത്തിൽ ഹുമ ഖുറേഷി പറഞ്ഞു.

അതിനിടെ ഹുമ ഖുറേഷിയുടെ പുറത്തിറങ്ങിയ പുതിയ ചിത്രമായ ‘ബേബി ഡു ഡൈ ഡു’ എന്ന ചിത്രത്തെ പ്രശംസിച്ച് യാഷും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവച്ചു.യാഷിനും ഹുമ ഖുറേഷിക്കുമൊപ്പം ‘ടോക്സിക്: എ ഫെയർടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ എന്ന ചിത്രത്തിൽ നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഈ ചിത്രം ഈ വർഷം ഓഗസ്റ്റ് 26-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.