മുംബൈ: പാലക്കാട് നഗരത്തിൽ നിന്നും 15 കിലോമീർ അകലെ സ്ഥിതി ചെയ്യുന്ന പ്രദേശമായ ധോണിയുമായി ഉപമിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ് മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിക്ക് പിറന്നാളാശംസകൾ നേർന്നു. ഫെയ്സ്ബുക്കിൽ പങ്കുവെച്ച ആശംസാക്കുറിപ്പ് കുറച്ചുസമയത്തിനകം അരലക്ഷത്തോളം പേരുടെ ലൈക്കും നേടുകയായരുന്നു.
‘ധോണി വെള്ളച്ചാട്ടത്തിനടുത്തേക്ക് എളുപ്പത്തിൽ ആർക്കും എത്താനാവില്ല. കേരള വനംവകുപ്പ് ഇതിന് ഒരു നിയമമുണ്ടാക്കിയിട്ടുണ്ട്. വഴി അല്പം ബുദ്ധിമുട്ടേറിയതാണ്. മൂന്നുമണിക്കൂർ നടന്നുപോയാലേ ഇത് കാണാനാവൂ. മുകളിൽ തികച്ചും ശാന്തമാണ്. ഉള്ളിൽ തീപോലെ തിളച്ചുമറിയുന്ന അടങ്ങാത്ത വീര്യമാണ്. ഉപരിതലം മിനുസമുള്ളതാണ്. അടുത്തുചെല്ലുമ്പോൾമാത്രമേ അത് എത്രത്തോളം ശക്തമാണെന്ന് മനസ്സിലാകൂ.
വെള്ളം കാണുമ്പോൾ ശാന്തമാണ്. പക്ഷേ, യഥാർഥത്തിൽ അല്ല. എനിക്കറിയില്ല, വനംവകുപ്പുണ്ടാക്കിയ നിയമം വെള്ളച്ചാട്ടത്തിനുവേണ്ടിയായിരുന്നോ അതോ നമ്പർ 7-ന് (ധോണിയു യുടെ ജേഴ്സി നമ്പർ) വേണ്ടിയായിരുന്നോ എന്ന്. മഹേന്ദ്രസിങ് ധോണി ജനിക്കുന്നതിനും എത്രയോമുൻപ് ഈ സ്ഥലം കേരളത്തിലുണ്ട്. പ്രകൃതിക്ക് നേരത്തേതന്നെ അറിയാമായിരുന്നു, ആരോ ഒരാൾ വരും. അവൻ ഇങ്ങനെയായിരിക്കും. ബുദ്ധിമുട്ടേറിയ വഴികൾക്കുശേഷം തികച്ചും അപ്രതീക്ഷിതമായ ഒരു സ്ഥലത്തുവെച്ച് അവനെ ഇങ്ങനെത്തന്നെ കണ്ടുമുട്ടും. ഒരിക്കൽ കണ്ടുമുട്ടിക്കഴിഞ്ഞാൽ പിന്നെ മറക്കാൻ ബുദ്ധിമുട്ടാണ്. ഹാപ്പി ബർത്ത്ഡേ എം.എസ്. ധോണി” -ഇങ്ങനെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
‘ലഹരി കേസിൽ കുടുക്കും’ ജീവിതം തകർക്കും ; സമരംചെയ്ത വിദ്യാർഥികൾക്ക് കൊടും ഭീഷണി പോലീസുകാരനെ സസ്പെൻഡ് ചെയ്തു
ഒരു വിനോദസഞ്ചാര കേന്ദ്രമായ ഇവിടുത്തെ പ്രധാന ആകർഷണം ധോണി വെള്ളച്ചാട്ടവും ഫാംഹൌസുമാണ്. സംരക്ഷിത വനമേഖലക്ക് ഉള്ളിലാണ് ധോണി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അടിവാരത്ത് നിന്ന് മൂന്ന് കിലോമീറ്ററിലധികം മല കയറിവേണം ഇവിടെയെത്താൻ.


തട്ടിപ്പുകൾ കൂടുമെന്ന് കേന്ദ്രം; സ്വകാര്യതയെന്ന് മെറ്റ; വാട്സാപ്പ് യൂസർനെയിം ഫീച്ചറിൽ അടിയന്തിര ചർച്ചകൾ തുടരുന്നു







