തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം ബിജെപി കൗൺസിലറും കാപ്പ കേസ് പ്രതിയുമായ ആർ. സുഗതന് നെടുമങ്ങാട് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.ഹൈക്കോടതി നിർദ്ദേശപ്രകാരം കൗൺസിലർ സ്ഥാനത്തിന്റെ പുനഃസത്യപ്രതിജ്ഞ ചടങ്ങുകൾപൂർത്തിയാക്കുന്നതിനാണ് കോടതി ഈ ഇളവ് നൽകിയത്.
ജൂലൈ 13-ന് വൈകിട്ട് 5 മണി മുതൽ ജൂലൈ 14-ന് രാത്രി 9 മണി വരെയാണ് സുഗതന് പുറത്തിറങ്ങാൻ സാധിക്കുക.നേരത്തെ വട്ടിയൂർക്കാവിൽ വെച്ച് ഒരാളെ മർദ്ദിച്ചതിനും, അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ ആക്രമിച്ചതിനുമുള്ള രണ്ട് കേസുകളിലാണ് നെടുമങ്ങാട് കോടതി ഇപ്പോൾ ജാമ്യം അനുവദിച്ചിട്ടുള്ളത്.
ദൈവനാമത്തിലുള്ള സത്യപ്രതിജ്ഞാ ലംഘനത്തെ തുടർന്ന് ഹൈക്കോടതി ഇടപെട്ട് സുഗതൻ അടക്കമുള്ള ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞ റദ്ദാക്കിയിരുന്നു.
സാബു ജേക്കബ് ചതിച്ചു, ട്വന്റി 20 പാർട്ടി വിട്ട് അഖിൽ മാരാർ, പടിയിറക്കം സാബു ജേക്കബിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച്
മറ്റ് 18 അംഗങ്ങളും വീണ്ടും സത്യപ്രതിജ്ഞ ചെയ്തെങ്കിലും ജയിലിലായിരുന്നതിനാൽ സുഗതന് അതിന് കഴിഞ്ഞിരുന്നില്ല.തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തില്ലെങ്കിൽ സുഗതന്റെ കൗൺസിലർ സ്ഥാനം നഷ്ടമാകുമായിരുന്നു. നേരിയ ഭൂരിപക്ഷത്തിൽ ഭരണം നടത്തുന്ന ബിജെപിക്ക് സുഗതന്റെ കൗൺസിലർ സ്ഥാനം നിലനിർത്തേണ്ടത് അനിവാര്യമായതിനാൽ ഈ കോടതി ഉത്തരവ് പാർട്ടിക്ക് വലിയൊരു താൽക്കാലിക ആശ്വാസമാണ് നൽകുന്നത്.


കർഷകർക്ക് നൽകിയ വാക്ക് പാലിച്ച് യു.ഡി.എഫ് സർക്കാർ; റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കി ധനകാര്യവകുപ്പ് ഉത്തരവിറക്കി







