ന്യൂഡൽഹി: അറസ്റ്റ് മെമ്മോയിൽ വകുപ്പ് തെറ്റായി എഴുതിയെന്നതിനാൽമാത്രം അറസ്റ്റുതന്നെ റദ്ദാക്കി ജാമ്യം നൽകുന്നത് ശരിയാണോയെന്ന വിഷയമാണ് വിശാലബെഞ്ചിലേക്ക് സുപ്രീംകോടതി വിടുന്നത്. മേഘാലയയിലെ ‘ഹണിമൂൺ കൊലക്കേസു’മായി ബന്ധപ്പെട്ടാണിത്.
ബിസിനസുകാരനായ രാജാ രഘുവംശിയെ 2025 മേയിൽ കൊലപ്പെടുത്തിയ കേസിൽ ഭാര്യ സോനം രഘുവംശിയുടെ ജാമ്യം ശരിവെച്ച മേഘാലയ ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് സംസ്ഥാനസർക്കാർ സുപ്രീംകോടതിയിലെത്തിയിരുന്നു. ഞെട്ടിക്കുന്ന ഒരു കൊലപാതകക്കേസിൽ അറസ്റ്റ് മെമ്മോയിലെ ടൈപ്പിങ് പിഴവ് ചൂണ്ടിക്കാട്ടി അറസ്റ്റ് റദ്ദാക്കി ജാമ്യം നൽകാൻ സാധിക്കുമോയെന്ന് മേഘാലയ സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചോദിച്ചതിനെ തുടർന്നാണ് ഈ തീരുമാനം.
അറസ്റ്റ് മെമ്മോയിൽ ഭാരതീയ ന്യായസംഹിതയിലെ 103(1) വകുപ്പിനു പകരം 403 എന്ന വകുപ്പാണ് എഴുതിയിരുന്നത്. ഇത് ടൈപ്പ് ചെയ്തപ്പോഴുള്ള പിഴവാണെന്ന് സർക്കാർ വാദിച്ചു. ടൈപ്പിങ് പിഴവിനെക്കാൾ പ്രാധാന്യം നൽകേണ്ടത് കുറ്റകൃത്യത്തിന്റെ ഗൗരവത്തിനാണെന്ന് മേത്ത വ്യക്തമാക്കി.


ഷിമോഗയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി
ആഡംബര ഹോട്ടലുകളെ കബളിപ്പിക്കുന്നത് പതിവ്; പ്രചോദനം ചാൾസ് ശോഭരാജ്, പ്രതി പിടിയിൽ







