സാറ അർജുൻ ‘നവരസ സാധന’യിൽ

തൃശ്ശൂർ: ആന്‍ മരിയ കലിപ്പിലാണ് എന്ന ഒറ്റ സിനിമ കൊണ്ട് മലയാളക്കരയെ മൊത്തം കീഴടക്കിയ ആ കുട്ടിത്താരത്തെ നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ? സണ്ണിവെയിനുമായി ചേര്‍ന്ന് വെള്ളിത്തിരയില്‍ നിറഞ്ഞാടിയ അവളുടെ പേര് സാറ ആര്‍ജുന്‍ എന്നാണ്. പ്രണയത്തിനും രാജ്യാതിർത്തികൾക്കുള്ളിലെ സംഘർഷത്തിനുമിടയിൽപ്പെട്ട പെൺകുട്ടിയും അമ്മയുമായി വേഷപ്പകർച്ച നടത്തി വിസ്മയിപ്പിച്ച ‘ധുരന്ധർ’ സിനിമയിലെ നായിക സാറാ അർജുൻ. കണ്ണുകളുടെ മാന്ത്രികതയിലൂടെ വൈകാരികനിമിഷങ്ങളിലേക്ക് പ്രേക്ഷകനെ വലിച്ചടുപ്പിക്കുന്നതാണ് സാറാ അർജുൻ അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങളും.

കൂടിയാട്ടം ആചാര്യൻ വേണുജിയുടെ പരിശീലനക്കളരിയായ ഇരിങ്ങാലക്കുടയിലെ ‘നവരസ സാധന’യിൽ എത്തിയിരിക്കുകയാണ് സാറ ഇപ്പോൾ. മൂന്നാംവട്ടമാണ് ഇവിടെ താരമെത്തുന്നത്. ധുരന്ധർ സിനിമാചിത്രീകരണത്തിനിടെയാണ് അഭിനേതാക്കളും നർത്തകരും തങ്ങളുടെ സൂക്ഷ്മാഭിനയം പുറത്തെടുക്കാൻ പരിശീലിക്കുന്ന നവരസസാധനയെക്കുറിച്ച് അച്ഛൻ നടൻ രാജ്അർജുനിൽനിന്ന് സാറ അറിയുന്നത്. വന്നപ്പോൾ ഈ അന്തരീക്ഷവും കളരിയും ഗുരുവും പ്രിയപ്പെട്ടയിടമായി,  മാറിയെന്ന് സാറ പറഞ്ഞു.

‘‘കണ്ണുകൾ എങ്ങനെ ഉപയോഗപ്പെടുത്തണം, വൈകാരിക ഓർമകൾ ചില സന്ദർഭങ്ങളിൽ എങ്ങനെ ‘ട്രിഗർ’ ചെയ്ത് കൊണ്ടുവരണം തുടങ്ങി വളരെ സൂക്ഷ്മമായി പല കാര്യങ്ങളും നവരസസാധനയിൽ  പഠിക്കാനായി. ഒരാളുടെ കണ്ണുകൾ ആ ആളുടെ ആത്മാവിലേക്കുള്ള ജാലകങ്ങളാണെന്നാണ് എനിക്കു തോന്നുന്നത്. നിങ്ങൾക്കുള്ളിൽ എന്താണോ അതാണ് കണ്ണുകളിലൂടെ പുറത്തുവരുന്നത്. അഭിനയത്തിൽ എന്തൊക്കെ എത്രത്തോളം നമുക്ക് ചെയ്യാനാകുമെന്നാണ് ഗുരു വേണുജിയിൽനിന്ന് പഠിക്കുന്നത്.

ഇങ്ങനെയൊരു ഗുരുവിനെ കിട്ടിയത് ഭാഗ്യം.’’ സാറ പറഞ്ഞു. കേരളം എനിക്കേറെ പ്രിയമാണെന്നും സാറാ അർജുൻ പറഞ്ഞു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.