ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെതിരായ അർജന്റീനയുടെ മത്സരം കാണാൻ ഗാലറിയിൽ നമ്മുടെ ലാലേട്ടനും. യു.എസിലെ കെൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം കാണാൻ മോഹൻലാൽ നേരിട്ടെത്തി. മോഹൻലാൽ ഗാലറിയിൽ ഇരിക്കുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. സ്റ്റേഡിയത്തിന് പുറത്ത് മോഹൻലാൽ ആരാധകർക്കൊപ്പമെടുത്ത ചിത്രങ്ങളും പുറത്തുവന്നതോടെ അർജൻറീന ആരാധകരും ലാലേട്ടൻറെ ആരാധകരും സന്തോഷത്തിലാണ്. മത്സരത്തിന് മുമ്പായി താരങ്ങളുടെ വാം അപ്പിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുന്ന മോഹൻലാലിന്റെ വീഡിയോയും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ക്ലീൻഷേവും നീണ്ടമീശയുമായി അർജന്റീനയുടെ ജേഴ്സിയണിഞ്ഞാണ് എത്തിയത്.
അർജന്റീന ഫുട്ബോൾ ടീമിനോടുള്ള ആരാധന മുമ്പ് പലവട്ടം താരം തുറന്നുപ്രകടിപ്പിച്ചിട്ടുണ്ട്. ലാലേട്ടൻ എന്ന് എഴുതി മെസി ഒപ്പിട്ട പത്താംനമ്പർ ജേഴ്സി ലഭിച്ചതിന്റെ സന്തോഷം മുമ്പ് മോഹൻലാൽ പങ്കുവെച്ചിരുന്നു. മെസി സ്വന്തം കൈപ്പടയിൽ ലാലേട്ടൻ എന്ന് എഴുതുന്നതിന്റെ വീഡിയോ മോഹൻലാൽ പുറത്തുവിട്ടിരുന്നു. 2022-ൽ അർജന്റീനയുടെ ലോകകപ്പ് വിജയം മോഹൻലാൽ ആഘോഷമാക്കിയിരുന്നു.
“നീ തല്ലീട്ട് വാ, ബാക്കി ഞാൻ നോക്കിക്കോളാം!” മകൾക്കൊപ്പം കൂറ്റൻ മതിലായി മഞ്ജു പിള്ള; വിമർശകർക്ക് ചുട്ട മറുപടിയുമായി അമ്മയും മകളും


കശ്മീരിൽ കല്ലേറ് നിർത്തിച്ചവർ ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നിട്ട് തിരിച്ചുപോയീന്ന് കേട്ടു. ശരിയാണോ ഗയ്സ് , കൃഷ്ണകുമാറിനെതിരെ ചന്തു,പേളിക്കും ട്രോൾ







