കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയെ തുടർന്നുള്ള കേസിൽ യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ. അടൂർ പോലീസ് എറണാകുളത്തുനിന്നാണ് ഇയാളെ പിടികൂടിയത്. തന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ യൂട്യൂബിലൂടെ വീഡിയോ ചെയ്തുവെന്ന് കാണിച്ചാണ് ശ്രീനാദേവി കുഞ്ഞമ്മ പോലീസിൽ പരാതി നൽകിയത്. കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം രാജൻ ജോസഫിനെതിരേ കേസെടുത്തിരുന്നു. തുടർന്ന് ഒളിവിൽ പോയ ഇയാളെ കഴിഞ്ഞദിവസം രാത്രിയോടെയാണ് പോലീസ് പിടികൂടിയത്.
പോലീസ് സ്റ്റേഷനിൽ എത്താനോ ഹാജരാകാനോ രാജൻ ജോസഫ് തയ്യാറായിരുന്നില്ല. തുടർന്നാണ് കഴിഞ്ഞദിവസം രാത്രി ഇയാളെ അറസ്റ്റ് ചെയ്തത്. രാജൻ ജോസഫിനെ ലോക്കപ്പിൽ ചെന്ന് സന്ദർശിച്ചുവെന്ന് ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. “എന്നെ അറസ്റ്റു ചെയ്യൂ” എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരുന്ന രാജനെ അടൂർ പോലീസ് ഇന്നലെ വൈകുന്നേരം എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തുവെന്നും ശ്രീനാദേവി കുഞ്ഞമ്മ തൻറെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു.


പീഡനശ്രമം എതിർത്ത യുവതി; കുടുംബത്തെ 20 കിലോമീറ്റർ പിന്തുടർന്ന് ആക്രമണം, കാർ തകർത്തു, ആറുപേർ കസ്റ്റഡിയിൽ!
തലസ്ഥാനത്തെ നടുക്കി വന്‍ ഹണിട്രാപ്പ്; ബിസിനസുകാരനില്‍ നിന്ന് 5 കോടി തട്ടിയ സംഘം വലയില്‍; ഭാര്യയെ സെക്സ് റാക്കറ്റിന് വില്‍ക്കുമെന്നും കുഞ്ഞിനെ കൊലപ്പെടുത്തുമെന്നും ഭീഷണി; ഒരു സ്ത്രീ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ്







