മെസ്സി, മെസ്സി, മെസ്സി, താളത്തിലുള്ള ഈ വിളിതന്നെയാണ് കാല്‍പന്തുകളിയെന്ന് കേള്‍ക്കുമ്പോള്‍ ഫുട്ബോള്‍ ആരാധകരുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത്. ലിയോണല്‍ മെസി എന്ന ഇതിഹാസം ഗോള്‍വല കുലുക്കി ആരാധകരുടെ മനസ്സില്‍ ഇടം നേടിയ മിശിഹയാണ്, ഗോള്‍ഡന്‍ ബോയ് ആണ്, ജീനിയസ് ആണ്, ദ ഗോട്ട് ആണ്. അങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷണങ്ങളാണ് . കളിക്കളത്തിലെ ഈ മാന്ത്രികനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്.
എന്നാല്‍ മൈതാനത്തെ ഈ വിസ്മയം മക്കളുടെ മുമ്പില്‍ കര്‍ക്കശക്കാരനായ ഒരു പിതാവാണ്. മൂന്നു മക്കളും മൊബൈലുകളോ മറ്റ് ഡിവൈസുകളോ ഉപയോഗിക്കുന്നത് ലിയോണല്‍ മെസിയും ഭാര്യ അന്റോണെല്ല റോക്കുസോയും അനുവദിക്കാറില്ല. 13 വയസ് ആകുന്നതു വരെ മൊബൈല്‍ േനല്കില്ലെന്നാണ് തീരുമാനം. ലോകം മുഴുവന്‍ മെസിയെന്ന പേര് ചര്‍ച്ച ചെയ്യുമ്പോഴും സ്വകാര്യതയ്ക്ക് താരം വലിയ പ്രാധാന്യം നല്കുന്നു എന്നത് തന്നെ കാരണം.
ഫോണ്‍ മാത്രമല്ല സോഫ്റ്റ് ഡ്രിങ്ക്സുമില്ല, ജങ്ക് ഫുഡുമില്ല. മക്കളായ തിയാഗോ, മാറ്റിയോ, സിറോ മൂന്നുപേര്‍ക്കും മൊബൈല്‍ എന്നത് ഇന്നും ഒരു കൈ അകലം ദൂരെ. മക്കളായ തിയാഗോയും മാറ്റിയോയും സിറോയും പന്ത് തട്ടാനുള്ള കഴിവ് തെളിയിച്ചെങ്കിലും ഫുട്ബോളിനൊപ്പം പഠനവും പ്രധാനം എന്ന് ഇതിഹാസതാരത്തിന് നിര്‍ബന്ധമുണ്ട്. ചെറിയപ്രായത്തില്‍ തന്നെ ബാഴ്സലോണയിലേക്ക് എത്തിയ മെസിക്ക് പിന്നീട് ഔപചാരിക വിദ്യാഭ്യാസം കൃത്യമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല എന്നതാണ് മക്കളെ കര്‍ശനമായി നിയന്ത്രിക്കാന്‍ കാരണം.
വേണ്ട സമയത്ത് വിദ്യാഭ്യാസം കിട്ടാത്തതിന്റെ വേദന തനിക്കുണ്ടെന്ന് ലോകം അറിയപ്പെടുന്ന താരമായി മാറിയതിനു ശേഷം പലപ്പോഴും മെസി പറഞ്ഞിട്ടുണ്ട്. ഫുട്ബോളിനൊപ്പം തന്നെ വിദ്യാഭ്യാസവും പ്രത്യേകിച്ച് ഇംഗ്ലീഷ് പഠനം കൃത്യമായിരിക്കണമെന്നും മെസിക്ക് നിര്‍ബന്ധമുണ്ട്. കാരണം ഇംഗ്ലീഷ് പഠിക്കാന്‍ കഴിയാത്തത് തന്നെ. പല മഹാന്മാരുമായും സംസാരിക്കാന്‍ അവസരം ലഭിച്ചിട്ടും ഇംഗ്ലീഷ് അറിയാത്തതിനാല്‍ പലപ്പോഴും അത് അസ്വസ്ഥത ഉണ്ടാക്കിയെന്നും മെസി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഏതായാലും താന്‍ നേരിട്ട പ്രതിസന്ധി മക്കള്‍ നേരിടരുതെന്ന ഉറച്ച തീരുമാനത്തിലാണ് മെസി.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ചൈനയുടെ ചാര ബലൂണുകൾക്ക് ഇന്ത്യയുടെ തിരിച്ചടി ; 15,000 കോടിയുടെ ‘ആകാശക്കണ്ണ്’ സ്ട്രാറ്റോസ്ഫെറിക് എയർഷിപ്പ് പദ്ധതിക്ക് തുടക്കം; അതിർത്തിയിൽ 24 മണിക്കൂറും നിരീക്ഷണം







