പത്തനംതിട്ട : സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ പത്താം ക്ലാസ് സർട്ടിഫിക്കറ്റുകളിൽ ജാതിയും മതവും രേഖപ്പെടുത്താത്ത നിലവിലെ രീതി, ഭാവിയിൽ സംവരണ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ പ്രായോഗിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ആശങ്ക ഉയരുന്നു. സംസ്ഥാന സിലബസിലെ എസ്എസ്എൽസി സർട്ടിഫിക്കറ്റുകളിൽ ജാതിയും മതവും പ്രത്യേകം രേഖപ്പെടുത്താറുണ്ട്.
ഉന്നതവിദ്യാഭ്യാസ പ്രവേശനം, സ്കോളർഷിപ്പുകൾ, സർക്കാർ നിയമനങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്ക് നിലവിൽ ജാതി രേഖ നിർബന്ധമാണ്. സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിൽ പഠിച്ചവർ ജാതി, നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റുകൾക്കായി അപേക്ഷിക്കുമ്പോൾ നിലവിൽ മാതാപിതാക്കളുടെ എസ്എസ്എൽസി സർട്ടിഫിക്കറ്റാണ് ജാതി തെളിയിക്കുന്നതിനുള്ള രേഖയായി ഉപയോഗിക്കുന്നത്.
എന്നാൽ, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിൽ വിദ്യാഭ്യാസം നേടിയ മാതാപിതാക്കളുടെ എണ്ണം ക്രമേണ വർധിക്കുന്നതോടെ ഈ സാഹചര്യം മാറും. ഇരു മാതാപിതാക്കളുടെയും പത്താം ക്ലാസ് സർട്ടിഫിക്കറ്റുകളിൽ ജാതി രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ, ഭാവിയിൽ കുട്ടികൾക്ക് ജാതി തെളിയിക്കുന്നതിനുള്ള അടിസ്ഥാന രേഖകൾ ഹാജരാക്കുന്നതിൽ കടുത്ത ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്നാണ് ആശങ്ക.
ഇത്തരമൊരു സാഹചര്യം ഉടലെടുക്കുന്നതിനു മുൻപേതന്നെ പ്രശ്നപരിഹാരത്തിനുള്ള വ്യക്തമായ മാർഗനിർദേശങ്ങളും ബദൽരേഖാ സംവിധാനവും സർക്കാർ ഒരുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


12 വർഷത്തെ അധ്യാപന പരിചയത്തിൽ കെ ടി ജലീൽ പഠിച്ചത്?; ചെവിയിൽ നുള്ളിയത് വാത്സല്യം കൊണ്ടോ? ; അടിത്തതൊന്നും ഇല്ലല്ലോ? ; മണ്ണാർക്കാട്ട് സംഭവിച്ചതിൽ ബാലാവകാശ കമ്മീഷൻ കേസ് എടുത്തതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയ!







