വാക്കുകള്‍ കൊണ്ട് ഏത് സദസിനേയും കയ്യിലെടുത്താന്‍ മിടുക്കനാണ് ധ്യാന്‍ ശ്രീനിവാസന്. തന്റെ സിനിമകളേക്കാള്‍ ധ്യാനെ താരമാക്കിയത് അദ്ദേഹത്തിന്റെ അഭിമുഖങ്ങളായിരിക്കും. ഉരുളയ്ക്ക് ഇപ്പേരി പോലെ കൗണ്ടറടിച്ച് കയ്യടി നേടുന്ന ധ്യാനെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ പുതിയ ചിത്രം വിസിറ്ററിന്റെ ലോഞ്ചില്‍ നിന്നുള്ള ധ്യാന്‍ ശ്രീനിവാസന്റെ വാക്കുകള്‍ വൈറലാവുകയാണ്.ചിത്രത്തിലെ നായികയായ നവ്യ നായരെക്കുറിച്ചുള്ള ധ്യാന്റെ വാക്കുകളാണ് ചിരി പടര്‍ത്തുന്നത്. താന്‍ നവ്യ നായരുടെ ആരാധകനാണെന്ന് പറയുന്ന ധ്യാന്റെ കുട്ടിക്കാലത്തെ അഭിമുഖം മുമ്പ് വൈറലായിരുന്നു. ഇത് ഓര്‍മിപ്പിച്ചു കൊണ്ടായിരുന്നു ധ്യാന്റെ പ്രസംഗം.
”ദൈവം ചില ആഗ്രഹങ്ങള്‍ അവസാനത്തേക്ക് മാറ്റി വെക്കുമെന്നാണ് പറയുന്നത്. എന്റെ ഇന്റര്‍വ്യു ജീവിതം ആരംഭിക്കുന്നത് നവ്യയോടുള്ള ഇഷ്ടം പറഞ്ഞുകൊണ്ടാണ്. അതിന് ശേഷം നവ്യ കല്യാണം കഴിച്ചു. നവ്യയ്ക്കിപ്പോള് കല്യാണം കഴിക്കാനായ മകനുണ്ട്. എന്നിട്ടാണ് ഞങ്ങള്‍ ഒരുമിക്കുന്നത്. എങ്കില്‍ പോലും ഞാന്‍ പറയുന്നു, ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് നവ്യ ഉണ്ടാകണം” എന്നാണ് ധ്യാന്‍ പറയുന്നത്.
നടന്റെ പ്രസംഗം കേട്ട് സദസിലുണ്ടായിരുന്ന നവ്യ പൊട്ടിച്ചിരിക്കുകയാണ്. നവ്യ നായരെ വിവാഹം ചെയ്യണം എന്ന് ധ്യാന്‍ പറയുന്ന പഴയ വീഡിയോ പണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ശ്രീനിവാസനും കുടുംബവും ഒന്നിച്ചെത്തിയ അഭിമുഖത്തിലായിരുന്നു ധ്യാനിന്റെ തുറന്നുപറച്ചില്‍. ഇഷ്ട നായികമാരെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ധ്യാന്‍ നവ്യ നായരെക്കുറിച്ച് പറഞ്ഞത്.
ബാഹുബലി പരാജയപ്പെട്ടിരുന്നെങ്കിൽ ഞങ്ങളെല്ലാം തെരുവിലിറങ്ങേണ്ടി വന്നേനെ: വെളിപ്പെടുത്തലുമായി പ്രഭാസ്
ധ്യാൻ പറഞ്ഞതിന് മറുപടിയായി നവ്യ ചിരിച്ചുകൊണ്ട് പറഞ്ഞു:
“പേടിക്കേണ്ട ധ്യാൻ. ധ്യാൻ ഉദ്ദേശിക്കുന്ന പോലെ തന്നെ വെള്ളയിൽ പച്ച കളർ ബോർഡറുള്ള സാരിയുടുത്ത്, ഡയമണ്ട് നെക്ലേസ് ഇട്ട്, കണ്ണിൽ ഈറനണിഞ്ഞ് ധ്യാനിനു വേണ്ടി ജയ് വിളിക്കാൻ മുൻനിരയിൽ എനിക്കൊരു കസേര ഒഴിച്ചിട്ട് ഉണ്ടാവില്ലേ ധ്യാൻ? ഇൻവിറ്റേഷൻ ഉണ്ടെങ്കിൽ മാത്രമേ എനിക്ക് വരാനാവൂ. സിഎം ആയി കഴിഞ്ഞാലും ധ്യാൻ എന്നെ മറക്കില്ലെന്ന് ഞാൻ കരുതിക്കോട്ടെ.” ഇതിനയായി നമുക്ക് കാത്തിരിക്കാമെന്നും നവ്യ കൂട്ടിച്ചേർത്തു .


വിജയ് വാങ്ങിയത് റെക്കോർഡ് പ്രതിഫലം; ‘ജനനായകൻ’ താരങ്ങൾക്ക് എത്ര ലഭിച്ചു? അഭിനയിച്ച എല്ലാവർക്കും കോടികളോ ?







