“അച്ഛന്റെ വേർപാടിന് ശേഷം ആരും എത്തിയില്ല… ദിലീപേട്ടന്റെ കരുതൽ മറക്കാനാകില്ല; സംഘടനയെ കുറിച്ച് അമ്മ പറഞ്ഞത് തുറന്ന് പറഞ്ഞ് ധ്യാൻ”

Dhyan Sreenivasan delivering a speech at the pooja ceremony of Visitor movie

സിനിമകളിലൂടെയല്ലാതെ, രസകരമായ അഭിമുഖങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രസംഗങ്ങളിലൂടെയും ആരാധകരെ നേടിയെടുത്ത കലാകാരനാണ് ധ്യാൻ ശ്രീനിവാസൻ.. ഇപ്പോഴിതാ വിസിറ്റർ എന്ന പുതിയ സിനിമയുടെ പൂജയ്ക്ക് എത്തിയ ധ്യാൻ നടത്തിയ പ്രസം​ഗമാണ് ശ്രദ്ധനേടുന്നത്. ദിലീപ്, നവ്യ നായർ, അജു വർ​ഗീസ്, മേജർ രവി തുടങ്ങിയ ഒട്ടുമിക്ക താരങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. അമ്മ സംഘടനയിലെ പ്രശ്നങ്ങളും ദിലീപുമായുള്ള ബോണ്ടും വിജയ്-തൃഷ വിവാദങ്ങളും അടക്കം പലവിധ കാര്യങ്ങൾ രസകരമായ പ്രസം​ഗത്തിലൂടെ ധ്യാൻ സംസാരിച്ചു.

എന്റെ മെന്ററും വഴികാട്ടിയും ഇപ്പോഴത്തെ പവർ​ഗ്രൂപ്പിന്റെ മെമ്പറുമാണ് അജു വർ​ഗീസ്.
വിജയ് തമിഴ്നാട്ടിൽ സിഎം ആയിയെന്ന് അറിഞ്ഞപ്പോൾ ഞാൻ തീരുമാനിച്ചിരുന്നു അടുത്ത ഒരു പതിനഞ്ച് വർഷത്തിനുള്ളിൽ സിഎം ആകാമെന്ന്. ആ തീരുമാനം എടുത്തിരിക്കെയാണ് അജു വിളിച്ച് എന്നോട് പറഞ്ഞത് നീ ആദ്യം സിഎം ആവേണ്ട അതിന് മുന്നേയുള്ള ബേബി സ്റ്റെപ്പ് എന്ന രീതിയിൽ അമ്മയുടെ പ്രസിഡന്റാകാൻ. ആൾക്കാരെ പറ്റിക്കാനും കണ്ണിൽ പൊടിയിടാനും ചാരിറ്റിയെല്ലാം ചെയ്യണമെന്നും പറഞ്ഞു.

പവർ ​ഗ്രൂപ്പെന്ന് പറഞ്ഞാൽ അത് ദിലീപേട്ടനല്ല അജു വർ​ഗീസാണ്. മാത്രമല്ല അമ്മ പ്രസിഡന്റാകാൻ ഞാൻ സന്നദ്ധ അറിയിച്ചുവെന്ന തരത്തിൽ മാധ്യമങ്ങളിൽ വാർത്തയും വന്നിരുന്നു. എന്നാൽ അമ്മ എന്നോട് പറഞ്ഞത് മോനേ നീ അമ്മയുടെ പ്രസിഡന്റാകാൻ പോവുകയാണെന്ന് കേട്ടു… പക്ഷെ അത് ഒരിക്കലും പാടില്ല. അച്ഛൻ ഒരിക്കലും ആവാതിരുന്നതിന്റെ കാരണം സ്ട്രെയിറ്റ് ഫോർവേഡ് ആയിട്ടുള്ള അച്ഛനെ പോലുള്ള ആളുകൾക്ക് ആ സ്ഥാനം വഹിക്കാൻ പറ്റില്ലെന്നതിനാലാണ്.കാരണം ചില കാര്യങ്ങൾക്ക് നേരെ കണ്ണടയ്ക്കേണ്ടി വരും എന്നാണ്.

ഇനി ദിലീപേട്ടനെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്. സ്വഭാവികമായും അവസാനം ഓടിയ പടം പ്രിൻസ് ആന്റ് ഫാമിലിയാണ്. പലപ്പോഴും സിനിമ ചെയ്ത് കഴിഞ്ഞാൽ ആ സിനിമയിൽ നിന്നും കിട്ടിയ ബന്ധങ്ങൾ ഇല്ലാതാകും. അച്ഛൻ പോയശേഷം പലരും ഞങ്ങളെ വിളിക്കാറുണ്ട്. ചിലർ കാണണമെന്ന് പറയാറുണ്ട്.

പക്ഷെ എല്ലാ മാസത്തിലും അല്ലെങ്കിൽ രണ്ടാഴ്ച കൂടുമ്പോൾ ദിലീപേട്ടന്റെ ഒരു ഫോൺ വരും. എല്ലാം ഓക്കെയല്ലേയെന്ന് ചോദിച്ചുള്ള വിളിയാണ്. അച്ഛന്റെ മരണത്തിന് വന്നപോയവരിൽ പലരും പിന്നീട് വീട്ടിലേക്ക് വരികയോ ഒന്നും ഉണ്ടായിട്ടില്ല. പക്ഷെ എപ്പോഴും വിളിച്ച് അമ്മ ഓക്കെയല്ലേ നീ ഓക്കെയല്ലേയെന്ന് വിളിച്ച് ചോദിക്കുന്നൊരാൾ ദിലീപേട്ടനാണ്. രണ്ടാഴ്ച മുമ്പ് വിളിച്ചിട്ട് ദിലീപേട്ടൻ പറഞ്ഞു ഞാനും കാവ്യയും അങ്ങോട്ടേക്ക് വരികയാണെന്ന്.മൂന്ന്, നാല് തവണ വിളിച്ചു എനിക്ക് പക്ഷെ ഫോൺ എടുക്കാൻ കഴിഞ്ഞില്ല. അമ്മയെ കാണണം എന്നാണ് ദിലീപേട്ടൻ അറിയിച്ചത്. അമ്മയെ കാണാൻ വേണ്ടി അദ്ദേഹം വരാനിരുന്നതാണ്. ഞാൻ കാരണം അത് മുടങ്ങിപ്പോയി. ദിലീപേട്ടന്റെ കരുതലും സ്നേഹവും അച്ഛൻ പോയശേഷവും ഞങ്ങളോടുണ്ട്. എപ്പോഴും അത് ഉണ്ടാകണമെന്ന് മാത്രമെ ആ​ഗ്രഹമുള്ളു.

 

 

 

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.