ബിഗ്‌ബോസ് മലയാളം ഏഴാം സീസണിലൂടെ ഫേമസ് ആയ ആർ ജെ ബിൻസിയെ മലയാളികൾ ഇന്നും മറക്കാൻ സാധ്യതയില്ല. ധാരാളം വിമർശനം നേരിട്ട താരമാണ് ബിൻസി. ഇപ്പോഴിതാ, ആർജെ ബിൻസിക്ക് എതിരെ അനിയത്തി മരിയ ബിജു രംഗത്ത്. ബിൻസി തന്നെ ക്രൂരമായി ഉപദ്രവിച്ചുവെന്നും ഏറെ കാലമായി താൻ ഇത് അനുഭവിക്കുകയാണെന്നുമാണ് മരിയ സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്.
ബിൻസിയുടെ സഹോദരയുടെ വാക്കുകൾ ഇങ്ങനെയാണ്… കുറേ നാളായി ഞാൻ ഇതൊക്കെ സഹിച്ചുകൊണ്ടിരിക്കുകയാണ്. വീഡിയോയിൽ കാണിക്കുന്ന സ്നേഹം മാത്രമേയുള്ളു.
എന്റെ മേല് മുഴുവൻ ബിൻസി ഉപദ്രവിച്ചു. കയ്യൊക്കെ കടിച്ച് പറിച്ചു. എനിക്കൊന്നും ചെയ്യാൻ പറ്റുന്നില്ല. എന്നെ ആശുപത്രിയിൽ ആരും കൊണ്ടുപോകുന്നില്ല. അവൾ പാട്ടും വെച്ച് സന്തോഷിച്ച് ഇരിക്കുകയാണ്. കൊച്ചിലെ മുതൽ ഞാൻ ഇതൊക്കെ തന്നെയാണ് അനുഭവിക്കുന്നത്. വീഡിയോയിൽ കാണുന്ന സ്നേഹം മാത്രമേയുള്ളു.
എന്റെ മേല് മുഴുവൻ ഇതുപോലെയുള്ള പാടുകളാണ്. എന്റെ മുടിയൊക്കെ പിടിച്ച് വലിച്ച് ഉപദ്രവിച്ചു. ആരും വീഡിയോ കണ്ട് വിശ്വസിക്കരുത്. എല്ലാം കണ്ടന്റിന് വേണ്ടി ചെയ്യുന്നതാണ് എന്നാണ് സഹോദരി പറഞ്ഞത്. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. എന്നാൽ പിന്നീട് അത് നീക്കം ചെയ്യപ്പെട്ടു. ഒരു പ്രമുഖ ബിഗ്‌ബോസ് റെവ്യൂവറുടെ യുട്യൂബ് ചാനലിലും ഈ വീഡിയോ വന്നു.
ആലപ്പുഴ എസ്ഡി കോളേജ് മൈക്രോ ബയോളജി വിഭാഗം വിദ്യാർത്ഥിനിയാണ് മരിയ. ബിൻസി പങ്കുവെക്കുന്ന വീഡിയോ മുഴുവൻ കുടുംബത്തോടൊപ്പം ഉള്ള സ്നേഹം പങ്കുവക്കുന്നതാണ്. എല്ലാ പൊതുപരിപാടികളിലും ബിൻസി കുടുംബസമേതമാണ് പ്രത്യക്ഷപ്പെടാറുള്ളത്. ഇക്കാരണങ്ങൾ കൊണ്ടെല്ലാം ബിൻസിയുടെ കുടുംബം പ്രേക്ഷകർക്ക് സുപരിചിതമാണ്. ബിൻസിയുടെ റീൽ വീഡിയോകളിലും വ്ലോഗുകളിലും സഹോദരി മരിയയും ഉണ്ടാകും. അതുകൊണ്ടുതന്നെ, ബിൻസിയെ പോലെ അനിയത്തി മരിയയെയും പ്രേക്ഷകർക്ക് നല്ല പ്രിയമാണ്.
ബിൻസി, അനിയത്തിയെ മകളെ പോലെയാണ് കാണുന്നത് എന്ന് പലരും അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ എല്ലാവരും നിലവിലെ വീഡിയോ പ്രശ്നത്തിൽ ആകെ അമ്പരപ്പിലാണ്. ഇരുവരും ഒരുമിച്ച് അടുത്തിടെ ബുള്ളറ്റ് വാങ്ങാൻ പോയതും വാഹനം ഷോറൂമിൽ നിന്ന് ഇറക്കുന്നതിനിടെ രണ്ടുപേരും ബൈക്കുമായി വീഴാൻ പോകുന്ന രംഗങ്ങളും അടുത്തിടെ വൈറലായിരുന്നു.
അതേസമയം, സമാനമായ രീതിയിൽ വലിയ കുടുംബപ്രശ്നം കൃഷ്ണകുമാർ പെണ്മക്കൾ ചാനലുകളിലും മലയാളികൾ കണ്ടിരുന്നു. നടിയും വ്‌ളോഗറുമായ അഹാനയും, അവരുടെ തന്നെ കസിൻ ആയ തൻവിയും തമ്മിലുള്ള അടിയും യൂട്യൂബ് ചാനലുകൾ ആഘോഷിച്ച വാർത്തയായിരുന്നു.
അമ്മുമ്മയും അമ്മയും തമ്മിലുള്ള സൗന്ദര്യപ്പിണക്കങ്ങൾ കണ്ടന്റിന് വേണ്ടിയാണോ യൂട്യൂബ് വഴി പൊതുസമൂഹത്തിലേക്ക് തുറന്നിടുന്നത് എന്ന വിമർശനം ആയിരുന്നു കൃഷ്ണകുമാർ കുടുംബത്തിന് നേരെ ആരാധകർ ഉൾപ്പടെ ചോദിച്ചത്. നിലവിൽ ബിഗ്‌ബോസ് താരം ബിൻസിയ്ക്കും ഇതേ വിമർശനങ്ങളാണ് ഉയരുന്നത്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


ജയസൂര്യയുടെ സഹോദരിപുത്രിയുടെ വിവാഹം : കേട്ട് ‘കിളി ‘പോയെന്ന് അമ്മ







