“പകൽ സൺ ഉഷാർ, രാത്രി സണ്ണി എടങ്ങേർ; പവർകട്ടിൽ വൈദ്യുതി മന്ത്രിക്കെതിരെ ശിവൻകുട്ടിയുടെ പരിഹാസം”

V Sivankutty criticises Kerala power cuts

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന പവർക്കട്ടിൽ സർക്കാരിനെ പരഹസിച്ച് മുൻ വിദ്യാഭ്യാസ മന്ത്രിയും സിപിഎം നേതാവുമായ വി .ശിവൻകുട്ടി. ബിസ്‌മയത്തിന്റെ അതിതീവ്രനാളുകൾ എന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ശിവൻകുട്ടി സർക്കാരിനെ പരിഹസിക്കുന്നത്. ‘പകൽ സൺ ഉഷാറാക്കും, രാത്രി സണ്ണി എടങ്ങേറാക്കും’ എന്നാണ് പോസ്റ്റിൽ പറയുന്നത്.

പകൽചൂട് കനക്കുന്നതിനിടയിൽ രാത്രികാലങ്ങളിലുണ്ടാകുന്ന പവർകട്ടിനെയാണ് അദ്ദേഹം പരിഹസിച്ചത്. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ കൂടിയെന്നും എത്രനാൾ പവർകട്ട്‌ തുടരേണ്ടി വരുമെന്ന് അറിയില്ലെന്നുമുള്ള വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രതികരണത്തിന് പിന്നാലെയാണ് ശിവൻകുട്ടിയുടെ പരിഹാസം.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.